Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, November 7
    Breaking:
    • ഷാർജ പുസ്തകമേളയിൽ ഗൾഫ് സത്യധാര പവലിയൻ ഉദ്ഘാടനം ചെയ്തു
    • നാടിന്റെ വികസനത്തിനായുള്ള മുന്നേറ്റങ്ങൾക്ക് ഏറ്റവും വലിയ കരുത്തേകുന്നത് പ്രവാസി സമൂഹം: മന്ത്രി വി ഇ അബ്ദുൽ ഗഫൂർ
    • ഹോർമുസ് കടലിടുക്കിൽ 130 കപ്പലുകൾക്ക് നേരെ ആക്രമണം: മരണം 25 ആയി
    • ആണവ കേന്ദ്രങ്ങൾക്ക് സമീപം ഇറാൻ അയോഡിൻ ഗുളികകൾ വിതരണം ചെയ്യുന്നു
    • അമേരിക്ക- ഇറാൻ ചർച്ച പരാജയപ്പെട്ടെന്ന വാർത്ത തള്ളി ഖത്തർ; പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മീഡിയ ഓഫീസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    നാടിന്റെ വികസനത്തിനായുള്ള മുന്നേറ്റങ്ങൾക്ക് ഏറ്റവും വലിയ കരുത്തേകുന്നത് പ്രവാസി സമൂഹം: മന്ത്രി വി ഇ അബ്ദുൽ ഗഫൂർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/11/2026 UAE 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ- കേരളം ഇന്ന് കാണുന്ന വികസന നേട്ടങ്ങൾക്കും സാമ്പത്തിക ഭദ്രതയ്ക്കും പിന്നിലെ യഥാർത്ഥ ചാലകശക്തി ലോകമെമ്പാടുമുള്ള പ്രവാസി സമൂഹത്തിന്റെ നിസ്വാർത്ഥമായ അധ്വാനമാണെന്ന് കേരള ഫിഷറീസ് തുറമുഖ വകുപ്പ് മന്ത്രി വി ഇ അബ്ദുൽ ഗഫൂർ. ദുബൈ കെ എം സി സി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലീഡക്‌സ് ഹൊറൈസൺ ദേശീയ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    കേരളത്തിന്റെ സാമ്പത്തിക ഭദ്രതയുടെ നട്ടെല്ലായ പ്രവാസികളുടെ പ്രശ്‌നങ്ങളിൽ അനുഭാവപൂർണ്ണമായ ഇടപെടലുകളും സർക്കാരിന്റെ പൂർണ്ണ പിന്തുണയുമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
    പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത ലീഡക്‌സ് ഹൊറൈസൺ പ്രതിനിധി സഭക്ക് ശേഷം നടന്ന ദേശീയ സമ്മേളനം പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങളാണ് ഉദ്ഘാടനം ചെയ്തത്. ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ സ്വാഗതവും ട്രഷറർ ഡോ. ഇസ്മായിൽ മൊഗ്രാൽ നന്ദിയും അർപ്പിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പഞ്ചായത്ത് മുതൽ സംസ്ഥാനതലം വരെയുള്ള അറുന്നൂറിലേറെ പ്രതിനിധികൾ പങ്കെടുത്ത ഡെലിഗേറ്റ് സമ്മിറ്റിൽ പി.എം.എ അബ്ദുൽ ഗഫൂർ, ഷെരീഫ് കുറ്റൂർ, റാഷിദ് ഗസ്സാലി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവർ വിവിധ പഠന സെഷനുകൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ, സ്വന്തം കർമ്മമണ്ഡലങ്ങളിൽ അതുല്യമായ നേട്ടങ്ങൾ കൈവരിച്ച പ്രമുഖരായ നിസാർ തളങ്കര (ഓർഗനൈസേഷണൽ പ്രൈഡ്), ഡോ. അബൂബക്കർ കുറ്റിക്കോൽ (വിഷണറി ഓന്റർപ്രണർ), പി.എ. സൽമാൻ ഇബ്രാഹിം (ലെഗസി ഓഫ് എഡ്യൂക്കേഷൻ ആൻഡ് സോഷ്യൽ ഇംപാക്ട്), ബഷീർ കിന്നിങ്കാർ (ഹെൽത്ത് ആൻഡ് ഹ്യൂമാനിറ്റേറിയൻ ഐക്കൺ) എന്നിവർക്കുള്ള പുരസ്‌കാരങ്ങൾ ചടങ്ങിൽ മന്ത്രി സമ്മാനിച്ചു.

    കെ.എം.സി.സി നേതാക്കളായ ഡോ. അൻവർ അമീൻ, യഹ്യ തളങ്കര എന്നിവർക്ക് പുറമെ, മുസ്ലിം ലീഗ് നേതാക്കളായ എ. അബ്ദുൾ റഹ്‌മാൻ, മില്ലത്ത് മുഹമ്മദ് ഇസ്മായിൽ, എൻ.എ. നെല്ലിക്കുന്ന്, കല്ലട്ര മാഹിൻ എം എൽ എ, പി.എം. മുനീർ ഹാജി, എ.കെ.എം. അഷ്റഫ് എം എൽ എ, കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ എം എൽ എ, കെ.ഇ.എ. ബക്കർ, ഡോ. കെ.പി ഹുസ്സൈൻ, അബ്ദുൽ കരീം സിറ്റി ഗോൾഡ്, അബ്ദുള്ള ആറങ്ങാടി, ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീൽ, ഹുസൈനാർ ഹാജി എടച്ചാക്കൈ, ഇസ്മായിൽ ഏറാമല ഇബ്രാഹിം മുറിച്ചാണ്ടി റയിസ് തലശ്ശേരി അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, പിവി നാസർ, കെ പി എ സലാം,ഷഫീക് തിരുവനന്തപുരം, ഒ മൊയ്തു, അഹമ്മദ്, ഹനീഫ് ചെർക്കള തുടങ്ങിയവർ സന്നിഹിതരായിരുന്നു.

    ജില്ലാ ഭാരവാഹികളായ ജില്ലഭാരവാഹികളായ സി എച്ച് നൂറുദ്ദീൻ, സലാം തട്ടാനിച്ചേരി, ഇസ്മായിൽ നാലാം വാതുക്കൽ, പി പി റഫീഖ് പടന്ന, കെ പി അബ്ബാസ് കളനാട്, മൊയ്ദീൻ അബ്ബ, ഹസ്സൈനാർ ബീജന്തടുക്ക, സുബൈർ അബ്ദുള്ള, ഹനീഫ ബാവ ,ഫൈസൽ മൊഹ്സിൻ, അഷ്റഫ് ബായാർ, സുബൈർ കുബണൂർ, സി എ ബഷീർ പള്ളിക്കര, ബഷീർ പാറപള്ളി, പി ഡി നൂറുദ്ദീൻ, സിദ്ധീഖ് ചൗക്കി, റഫീഖ് എ സി ചെറുവത്തുർ, ആസിഫ് ഹൊസങ്കടി എന്നിവർ സംബന്ധിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dubai Kmcc
    Latest News
    ഷാർജ പുസ്തകമേളയിൽ ഗൾഫ് സത്യധാര പവലിയൻ ഉദ്ഘാടനം ചെയ്തു
    07/11/2026
    നാടിന്റെ വികസനത്തിനായുള്ള മുന്നേറ്റങ്ങൾക്ക് ഏറ്റവും വലിയ കരുത്തേകുന്നത് പ്രവാസി സമൂഹം: മന്ത്രി വി ഇ അബ്ദുൽ ഗഫൂർ
    07/11/2026
    ഹോർമുസ് കടലിടുക്കിൽ 130 കപ്പലുകൾക്ക് നേരെ ആക്രമണം: മരണം 25 ആയി
    07/11/2026
    ആണവ കേന്ദ്രങ്ങൾക്ക് സമീപം ഇറാൻ അയോഡിൻ ഗുളികകൾ വിതരണം ചെയ്യുന്നു
    07/11/2026
    അമേരിക്ക- ഇറാൻ ചർച്ച പരാജയപ്പെട്ടെന്ന വാർത്ത തള്ളി ഖത്തർ; പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മീഡിയ ഓഫീസ്
    07/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.