ന്യൂഡൽഹി- 2027ലെ സി ബി എസ് ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. രണ്ട് ക്ലാസുകളിലെയും പരീക്ഷകൾ ഫെബ്രുവരി 16ന് ആരംഭിക്കും. ഗൾഫ് അടക്കം വിദേശത്തുള്ള സി ബി എസ് ഇ സ്കൂളുകൾക്ക് ഈ സമയക്രമം ബാധകമാണ്.
രാവിലെ 10.30നായിരിക്കും പരീക്ഷകൾ തുടങ്ങുക. പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് ഒൻപതിന് അവസാനിക്കുമ്പോൾ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ ഒൻപത് വരെ നീളും.
പ്രായോഗിക പരീക്ഷകളുടെയും ആഭ്യന്തര മൂല്യനിർണയത്തിന്റെയും സമയക്രമം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാർഷിക ബോർഡ് പരീക്ഷകളുടെ തീയതികളും അറിയിച്ചത്.
2026-27 അധ്യയന വർഷത്തെ പ്രായോഗിക പരീക്ഷകളും ആഭ്യന്തര മൂല്യനിർണയവും 2027 ജനുവരി ഒന്നിന് ആരംഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



