റിയാദ്- പ്രമുഖ പ്രവാസി കൂട്ടായ്മയായ ഗള്‍ഫ് മലയാളി ഫെഡറേഷന്റെ (GMF) 2026–2027 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ജി.സി.സി ഭാരവാഹികളെ പ്രഖ്യാപിച്ചു. ബഷീര്‍ അമ്പലായി (ബഹ്റൈന്‍), പ്രസിഡണ്ട്, ജയന് കൊടുങ്ങല്ലുര്‍ (സൗദി അറേബ്യ), ജനറല്‍ സെക്രട്ടറി, ട്രഷറര്‍ സുനില്‍ മാക്കര്‍ (ഖത്തര്‍), അഫ്സല് കണ്ണൂര്‍ (സൗദി അറേബ്യ) ജി.സി.സി കോര്‍ഡിനേറ്റര്‍ എന്നിവരെയും തെരഞ്ഞെടുത്തു. റാഫി പാങ്ങോട് (സൗദി അറേബ്യ) ആണ് സംഘടനയുടെ ഫൗണ്ടര്‍ ചെയര്മാന്. സലിം (ഖത്തര്‍), അലക്സ് ബേബി (ബഹ്റൈന്‍) വൈസ് പ്രസിഡന്റുമാര്‍. കെ. വി. അജേഷ് (ബഹ്റൈന്‍), ഫജ്റുദ്ദീന് മൂപ്പന് (ദുബായ്) എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാര്‍.
ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ. കമാല്‍ പാഷ, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, മുന്‍ ഡി ജി പി ജേക്കബ് പുന്നൂസ് എന്നിവരാണ് സംഘടനയുടെ മുഖ്യ രക്ഷാധികാരികള്‍.
വനിതാ കോര്‍ഡിനേറ്ററായി കമര്‍ബാനു വലിയകത്തിനെയും (സൗദി അറേബ്യ), ലീഗല്‍ അഡ്വൈസറായി അഡ്വ. ആര്. മുരളീധരനെയും (കേരളം) തെരഞ്ഞെടുത്തു.
ചാരിറ്റി കണ്‍വീനര്‍മാരായി സാമൂഹിക പ്രവര്ത്തകന് അഷ്റഫ് താമരശ്ശേരി (ദുബായ്), നാസര്‍ മാനു (ദുബായ്), അബ്ദുല്‍ അസീസ് പവിത്ര (സൗദി അറേബ്യ) എന്നിവരെ തെരഞ്ഞെടുത്തു. കാസിം പാടത്തായി (ബഹ്റൈന്‍) മീഡിയ കോര്‍ഡിനേറ്ററും വേണു പരമേശ്വരന് (കേരളം) മീഡിയ അഡ്വൈസറുമാണ്.
ഗള്‍ഫ് നാടുകളില്‍ നിന്നും കേരളത്തില്‍ നിന്നുമായി പ്രമുഖ പൊതുപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി 24 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിക്കും രൂപം നല്കി.
മജീദ് ചിങ്ങോലി, റഷീദ് ചിലങ്ക, സലിം തൈക്കണ്ടി, അഡ്വ. ജാഫര്‍ ഖാന്, പ്രകാശന് കണ്ണൂര്‍, ഷാനിയാസ് കുന്നിക്കോട്, ഹരികൃഷ്ണന് കണ്ണൂര്‍, നൗഷാദ് ആലത്തൂര്‍, അഡ്വ. അജിത്ത്, നജീം കടലായി, സാജിദ് ആറാട്ടുപുഴ, അഡ്വ. മനു ഗംഗാധരന്, നിബു ഹൈദര്‍, അന്‍വര്‍ കണ്ണൂര്‍, അഡ്വ. സന്തോഷ് കെ. നായര്‍, സുല്‍ഫിക്കര്‍ ആലങ്കോട്, അന്‍വര്‍ അബ്ദുല്ല, മജീദ് കരുനാഗപ്പള്ളി, ടോം സി. മാത്യു, നസീര്‍ പുന്നപ്ര തുടങ്ങിയവരാണ് എക്സിക്യൂട്ടീവ് അംഗങ്ങള്‍.
‘സേവനം, സൗഹൃദം, കാരുണ്യം, ഐക്യം’ എന്ന മുദ്രാവാക്യമുയര്‍ത്തി പ്രവാസികള്‍ക്കിടയില്‍ ജീവകാരുണ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.



