ദുബായ്- യു ഇ എയിലേക്ക് പുറപ്പെടുന്ന യാത്രക്കാർ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഇന്ത്യൻ എംബസി പുതിയ നിർദേശങ്ങൾ പുറത്തിറക്കി. എയർപോർട്ടിൽ വെച്ച് നിരോധിത വസ്തുക്കളുമായി മലയാളികളെ പിടികൂടിയെന്ന വാർത്ത ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിലാണ് എംബസി പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. യു എ ഇയിലേക്ക് പോകുമ്പോൾ ബാഗിൽ കൊണ്ടുപോകാൻ സാധിക്കാത്ത വസ്തുക്കളുടെ ലിസ്റ്റാണ് എംബസി പുറത്തിറക്കിയത്.
Travelling to the UAE? 🇦🇪✈️ Before you fly, check what you can and cannot bring into the country. From prohibited items to medicines requiring prior approval, a little preparation can save you from trouble at the airport. Check the guidelines, pack smart and travel informed! Read more: https://t.co/VgjXROTpdW @MOHAPUAE @UAEICP @DubaiCustoms @AbuDhabiCustoms #UAETravelAdvisory #TravelSmart #UAE
— India in UAE (@IndembAbuDhabi) October 30, 2026
ഇന്ത്യയിൽ സാധാരണയായി ഉപയോഗിക്കുന്നതും നിയമപരമായി ലഭിക്കുന്നതുമായ പല സാധനങ്ങൾക്കും യു എ ഇയിൽ കർശന നിരോധനമുണ്ട്.
എംബസി നൽകിയ വിവരങ്ങൾ പ്രകാരം നിരോധിച്ച പ്രധാന സാധനങ്ങൾ താഴെ പറയുന്നവയാണ്:
- കറുപ്പ് കസകസ് (Poppy seed)
- പാൻ, അടയ്ക്ക വെറ്റിലയും പാക്കുകളും
- ഗുഡ്ക, നിസ്വാർ
- ഖാറ്റ് ഇലകൾ
തുടങ്ങിയവ കൊണ്ടുപോകാൻ പാടില്ല. മരുന്ന് കൊണ്ടുപോകുമ്പോൾ അത് നിയന്ത്രിത മരുന്നാണോ എന്ന് www.ede.gov.ae എന്ന വെബ്സെെറ്റിൽ പരിശോധിക്കണമെന്ന് എംബസി പറഞ്ഞു. ആവശ്യമായ യു എ ഇ പെർമിറ്റ് കരസ്ഥമാക്കുക, മെഡിക്കൽ റിപ്പോർട്ടോ പ്രിസ്ക്രിപ്ഷനോ കയ്യിൽ കരുതുക തുടങ്ങിയ നിർദേശങ്ങളും എംബസി നൽകുന്നു.
ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യമായി മറ്റൊരാളുടെ ബാഗ് കൈവശം വെക്കരുതെന്ന് എംബസി കർശനമായി പറയുന്നുണ്ട്. ഏറ്റവും അടുത്ത സുഹൃത്തുക്കളാണെങ്കിലും ഏത് വഴിയിലൂടെയാണ് ചതിക്കപ്പെടുന്നതെന്ന് ഉറപ്പ് പറയാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ മറ്റൊരാളുടെ ബാഗ്, സാധനങ്ങൾ എന്നിവ കൈവശം വെക്കരുതെന്ന് എംബസി മുന്നറിയിപ്പ് നൽകി. കൂടാതെ മെഡിക്കൽ ഇൻഷൂറൻസ് എടുത്തുവെയ്ക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു. യാത്ര തിരിക്കുന്നതിന് മുമ്പ് കസ്റ്റംസിന്റെ നിർദേശങ്ങൾ ഏതൊക്കെയാണെന്ന് മനസിലാക്കി വെക്കണം സുരക്ഷിതമായി യാത്ര ചെയ്യാൻ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.



