ദുബായ്: ഗോൾഡൻ വിസയ്ക്ക് സമാനമായി പത്തുവർഷം സാധുതയുള്ള ഗെയിമിങ് വിസ അവതരിപ്പിച്ച് ദുബായ്. ഇ-ഗെയിമിങ് മേഖലയിലെ പ്രശസ്തരെ ദുബായിലേക്ക് ആകർഷിക്കുക, ഇ-ഗെയിമിങ് പ്രൊഫഷണലുകളുടെ കഴിവുകൾ വികസിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയവിസ അവതരിപ്പിച്ചത്.
യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാഴ്ചപ്പാടുകളും അഭിലാഷങ്ങളും ഉൾക്കൊള്ളുന്നതാണ് ദുബായ് ഗെയിമിങ് വിസയെന്ന് ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റി (ദുബായ് കൾച്ചർ) പ്രസ്താവനയിൽ പറയുന്നു.
സംരംഭകർ, നിക്ഷേപകർ, ഗെയിം ഡിവലപ്പർമാർ, ഡിസൈനർമാർ, പ്രോഗ്രാമർമാർ എന്നിവരുടെ ആകർഷണ കേന്ദ്രമായി ദുബായി മാറാൻ ഗെയിമിങ് വിസ സഹായിക്കും.
25 വയസ്സ് തികഞ്ഞുള്ളവർക്ക് വിസക്ക് അപേക്ഷിക്കാവുന്നതാണ്.ദുബായ് കൾച്ചർ വെബ്‌സൈറ്റ് വഴിയോ https://dubaigaming.gov.ae/ വഴിയോ ദുബായ് ഗെയിമിങ് വിസയ്ക്ക് അപേക്ഷിക്കാം.