റിയാദ് – ഇന്ന് പുലര്‍ച്ചെ റിയാദില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്താനുള്ള ഹൂത്തികളുടെ ശ്രമം പരാജയപ്പെടുത്തിയതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. ഹൂത്തികള്‍ റിയാദിലേക്ക് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ ലക്ഷ്യത്തിലെത്തുന്നതിന് മുമ്പായി സൗദി വ്യോമ പ്രതിരോധ സേന തടഞ്ഞു നശിപ്പിക്കുകയായിരുന്നു. സന്‍ആയിലെ രണ്ട് ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍ നശിപ്പിച്ചതായും സഖ്യസേന അറിയിച്ചു. ഇതില്‍ ഒരു മിസൈല്‍ ലോഞ്ചര്‍ റിയാദിലേക്ക് ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിക്കാന്‍ ഉപയോഗിച്ചിരുന്നതായി സഖ്യസേന പറഞ്ഞു. ഹൂത്തി ഭീകരരുടെ ബാലിസ്റ്റിക് മിസൈല്‍ ശൃംഖല തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഓപ്പറേഷനുകള്‍ തുടരുമെന്ന് സഖ്യസേനാ വക്താവ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



