ജിദ്ദ– മക്ക, മദീന പ്രവിശ്യകൾ ലക്ഷ്യമാക്കി ഹൂത്തി ഭീകരർ വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമ പ്രതിരോധ സേന തകർത്തു. മിസൈലുകൾ ആകാശത്തുവെച്ച് തടഞ്ഞതിനെ തുടർന്ന് മക്ക, ജിദ്ദ ഉൾപ്പെടെ നാല് പ്രദേശങ്ങളിൽ മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ചതായി സിവില്‍ ഡിഫന്‍സ് ഔദ്യോഗിക വക്താവ് അറിയിച്ചു.
മക്കയിലെ വാദി അല്‍മുഗമ്മസ്, ജിദ്ദയിലെ അല്‍നുസ്ഹ ഡിസ്ട്രിക്റ്റ്, തായിഫിലെ വാദി ജലീല്‍, റാബിഗിലെ മസ്തൂറ പ്രദേശം എന്നിവിടങ്ങളിലാണ് മിസൈൽ ഭാഗങ്ങൾ പതിച്ചത്. സംഭവത്തെത്തുടർന്ന് അടിയന്തരഘട്ടങ്ങളിൽ സ്വീകരിക്കേണ്ട സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ നടപടിക്രമങ്ങൾ സിവില്‍ ഡിഫന്‍സ് സംഘങ്ങൾ ഉടൻതന്നെ നടപ്പിലാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



