Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, October 24
    Breaking:
    • മക്കയിലും ജിദ്ദയിലും ബാലിസ്റ്റിക് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു
    • സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഭക്ഷണപ്പൊതികളില്‍ ഇ-സിഗരറ്റ് ഒളിപ്പിച്ചു കടത്തിയ സംഘം പിടിയിൽ; മൂന്നുപേർ അറസ്റ്റിൽ
    • ഊർക്കടവ് കവണക്കല്ല് പാലത്തിന് സമീപം ചാലിയാറിൽ മീൻ പിടിക്കുന്നതിനിടയിൽ പുഴയിൽ വീണ് പട്ടാളക്കാരനെ കാണാതായി
    • പട്ടാമ്പി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് അല്‍കോബാറില്‍ മരിച്ചു
    • ജിദ്ദയിൽ വിമാന സർവീസുകൾ ഇല്ലാതെ ദുരിത്തിലായ ഉംറ തീർത്ഥാടകർക്ക് സഹായവുമായി ഇന്ത്യൻ കോൺസുലേറ്റ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഭക്ഷണപ്പൊതികളില്‍ ഇ-സിഗരറ്റ് ഒളിപ്പിച്ചു കടത്തിയ സംഘം പിടിയിൽ; മൂന്നുപേർ അറസ്റ്റിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/10/2026 Gulf Kuwait 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി– രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെടാതെ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇ-സിഗരറ്റുകള്‍ വില്‍ക്കാനായി ഭക്ഷണപ്പൊതികള്‍ക്കുള്ളില്‍ അവ ഒളിപ്പിച്ചുവെച്ച മൂന്നംഗ സംഘത്തെ കുവൈത്ത് പോലീസ് അറസ്റ്റ് ചെയ്തു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വേപ്പിംഗ് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം വര്‍ധിച്ചുവരുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.

    ഒരു പലചരക്ക് കട കേന്ദ്രീകരിച്ചാണ് വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണപ്പൊതികള്‍ തയ്യാറാക്കിയിരുന്നതും അതിനുള്ളില്‍ ഇ-സിഗരറ്റുകള്‍ ഒളിപ്പിച്ചിരുന്നതും. ഓര്‍ഡര്‍ ഡെലിവറി ചെയ്യുന്നതിനിടയില്‍ നിയമപരമായ അനുമതിയോടെ ആദ്യ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സാധനങ്ങള്‍ തയ്യാറാക്കിയിരുന്ന കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് മറ്റു രണ്ടു പേരെക്കൂടി കസ്റ്റഡിയിലെടുത്തത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തിലാണ് ഓപ്പറേഷൻ നടന്നത്. കുവൈത്ത് മുനിസിപ്പാലിറ്റി, വാണിജ്യ-വ്യവസായ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആന്റ് ന്യൂട്രീഷൻ എന്നിവയിലെ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിൽ പങ്കെടുത്തു. ചോദ്യം ചെയ്യലിൽ മൂന്നുപേരും കുറ്റം സമ്മതിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

    പ്രതികളുടെ രീതിയും കർശന മുന്നറിയിപ്പും

    പലചരക്ക് കട നടത്തിപ്പുകാരായ രണ്ടുപേരാണ് പണമുണ്ടാക്കാനായി ഭക്ഷണസാധനങ്ങള്‍ക്കിടയില്‍ ഇ-സിഗരറ്റുകള്‍ ഒളിപ്പിച്ച് ഓര്‍ഡറുകള്‍ തയ്യാറാക്കിയത്. പാക്കേജുകളില്‍ എന്താണെന്ന് അറിഞ്ഞുകൊണ്ട് തന്നെ അവ വിദ്യാര്‍ഥികളിലേക്ക് എത്തിച്ചുകൊടുത്തു എന്നതാണ് മൂന്നാമത്തെ പ്രതിക്കെതിരെയുള്ള കുറ്റം. പിടിച്ചെടുത്ത ഉല്‍പ്പന്നങ്ങള്‍ അധികൃതര്‍ കണ്ടുകെട്ടുകയും പ്രതികളെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.

    സാധാരണ ഡെലിവറി സേവനങ്ങള്‍ ഉപയോഗപ്പെടുത്തി കുട്ടികളിലേക്ക് നിരോധിത ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ സാധ്യതയുണ്ടെന്നും രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. കുട്ടികളുടെ ഓണ്‍ലൈന്‍ പര്‍ച്ചേസുകളിലും ഭക്ഷണപ്പൊതികളിലും രക്ഷിതാക്കള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും, പുകവലിയുടെയും വേപ്പിംഗിന്റെയും അപകടങ്ങളെക്കുറിച്ച് കുട്ടികളുമായി തുറന്നു സംസാരിക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.

    പുതിയ നിയമങ്ങൾ വരുന്നു

    2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുകയില, നിക്കോട്ടിന്‍ ഉല്‍പ്പന്നങ്ങള്‍ സംബന്ധിച്ച കര്‍ശന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. പുതിയ നിയമപ്രകാരം 21 വയസ്സില്‍ താഴെയുള്ള ആര്‍ക്കും ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ട്. കൂടാതെ പലചരക്ക് കടകള്‍, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍, ഡെലിവറി സേവനങ്ങള്‍ എന്നിവ വഴിയുള്ള വില്‍പ്പനയ്ക്കും നിയന്ത്രണമുണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 200 മീറ്റര്‍ ചുറ്റളവിലുള്ള കടകളിൽ ഇലക്ട്രോണിക് സിഗരറ്റുകളും നിക്കോട്ടിന്‍ ഉല്‍പ്പന്നങ്ങളും വില്‍ക്കുന്നതും പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Arrest e cigarette
    Latest News
    മക്കയിലും ജിദ്ദയിലും ബാലിസ്റ്റിക് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു
    24/10/2026
    സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഭക്ഷണപ്പൊതികളില്‍ ഇ-സിഗരറ്റ് ഒളിപ്പിച്ചു കടത്തിയ സംഘം പിടിയിൽ; മൂന്നുപേർ അറസ്റ്റിൽ
    24/10/2026
    ഊർക്കടവ് കവണക്കല്ല് പാലത്തിന് സമീപം ചാലിയാറിൽ മീൻ പിടിക്കുന്നതിനിടയിൽ പുഴയിൽ വീണ് പട്ടാളക്കാരനെ കാണാതായി
    24/10/2026
    പട്ടാമ്പി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് അല്‍കോബാറില്‍ മരിച്ചു
    24/10/2026
    ജിദ്ദയിൽ വിമാന സർവീസുകൾ ഇല്ലാതെ ദുരിത്തിലായ ഉംറ തീർത്ഥാടകർക്ക് സഹായവുമായി ഇന്ത്യൻ കോൺസുലേറ്റ്
    24/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.