Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, October 21
    Breaking:
    • ഇറാനുമായുള്ള അതിര്‍ത്തി കവാടം അടച്ച് ഇറാഖ്; യു.എസിന്റെ സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ട്
    • 26ാമത് ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം 23ന്
    • ടി.എം.ഡബ്ല്യു.എ. ജിദ്ദ ബാഡ്മിന്റൺ ടൂർണമെന്റ് ശ്രദ്ധേയമായി
    • മദീനയിലും കിഴക്കന്‍ പ്രവിശ്യയിലും ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍
    • മലയാളി ജിദ്ദയിൽ മരണപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    26ാമത് ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം 23ന്

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം21/10/2026 Saudi Arabia Community 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: ‘മാറുന്ന കാലം, മാറ്റമില്ലാത്ത ആദര്‍ശം’ എന്ന പ്രമേയത്തില്‍ ബത്ഹ ദഅ്‌വാ സെന്ററും റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന 26ാമത് ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബര്‍ 23ന് റിയാദ് ശിഫയിലെ ഹൈക്ലാസ് ഓഡിറ്റോറിയത്തില്‍ രാവിലെ 8.30ന് സംഗമത്തിന് തുടക്കമാകും.
    സംഗമത്തിന്റെ ഭാഗമായി വിവിധ വേദികളിലായി വളണ്ടിയര്‍ മീറ്റ്, പ്രതിനിധി സംഗമം, വനിതാ സമ്മേളനം, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥി സമ്മേളനം, ബാലസമ്മേളനം, സാംസ്‌കാരിക സമ്മേളനം, ഇസ്‌ലാഹി മീറ്റ് തുടങ്ങി വിവിധ പരിപാടികള്‍ നടക്കും.
    വൈകിട്ട് ആറിന് ആരംഭിക്കുന്ന പൊതുസമ്മേളനം ബത്ഹ ജാലിയത്ത് മേധാവി ശൈഖ് സ്വാലിഹ് അല്‍ സോമാന്‍ ഉദ്ഘാടനം ചെയ്യും. കെ.എന്‍.എം. സംസ്ഥാന ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ, പ്രമുഖ പണ്ഡിതരും പ്രഭാഷകരുമായ എം.എം. അക്ബര്‍, ശാഹിദ് മുസ്‌ലിം ഫാറൂഖി, ശുക്കൂര്‍ സ്വലാഹി ആലപ്പുഴ, ജംഷിദ് സുല്ലമി ഇരുവറ്റി, അബ്ബാസ് ചെമ്പന്‍, കബീര്‍ സലഫി പറളി, അബൂബക്കര്‍ മേഴത്തൂര്‍, ബത്ഹ ദഅ്‌വാ സെന്റര്‍ മലയാളം വിഭാഗം തലവന്‍ മുഹമ്മദ് കുട്ടി കടന്നമണ്ണ, അബ്ദുല്‍ ഖയ്യും ബുസ്താനി, അബ്ദുറസാഖ് സ്വലാഹി, അബ്ദുസ്സലാം ബുസ്താനി, അജ്മല്‍ മദനി, അബ്ദുല്‍ അസീസ് സുല്ലമി, റഫീഖ് സലഫി ദവാദ്മി, സനീര്‍ സ്വലാഹി ബുറൈദ, ശിഹാബ് സലഫി ജിദ്ദ,ഉസാമ മുഹമ്മദ് തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.
    റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പുറത്തിറക്കുന്ന ‘ലേണ്‍ ദി ഖുര്‍ആന്‍’ ആപ്പിന്റെ ലോഞ്ചിങ്ങും സംഗമത്തിന്റെ ഭാഗമായി നടക്കും. ‘മുഹമ്മദ് നബി (സ): മാനവമൂല്യങ്ങളുടെ നേര്‍സാക്ഷ്യം’ എന്ന പ്രമേയത്തില്‍ ഐ.എസ്.എം. സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ റിയാദ് ഏരിയാതല ഉദ്ഘാടനവും സംഗമത്തില്‍ നിര്‍വഹിക്കും.
    കെ.എന്‍.എം. മദ്രസ പൊതുപരീക്ഷയിലും ലേണ്‍ ദി ഖുര്‍ആന്‍ പരീക്ഷയിലും ഉന്നത വിജയം നേടിയ പ്രതിഭകളെ ചടങ്ങില്‍ ആദരിക്കും. ‘സൂഫിസം: ആത്മീയത, ഇസ്‌ലാം’, ‘മതേതര ഇന്ത്യയെ വീണ്ടെടുക്കാം’ എന്നീ വിഷയങ്ങളില്‍ ചര്‍ച്ചകളും സംഘടിപ്പിക്കും.
    സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.
    വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. അബ്ദുല്‍ ജലീല്‍, ജനറല്‍ കണ്‍വീനര്‍ ഫര്‍ഹാന്‍ കാരക്കുന്ന്, റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി, അബ്ദുല്‍ വഹാബ് പാലത്തിങ്കല്‍, നൗഷാദ് അലി കോഴിക്കോട്, മുജീബ് അലി തൊടികപ്പുലം, ഫൈസല്‍ കുനിയില്‍, അബ്ദുസ്സലാം ബുസ്താനി, അംജദ് അന്‍വാരി എന്നിവര്‍ പങ്കെടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Indian Islahi center
    Latest News
    ഇറാനുമായുള്ള അതിര്‍ത്തി കവാടം അടച്ച് ഇറാഖ്; യു.എസിന്റെ സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ട്
    21/10/2026
    26ാമത് ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം 23ന്
    21/10/2026
    ടി.എം.ഡബ്ല്യു.എ. ജിദ്ദ ബാഡ്മിന്റൺ ടൂർണമെന്റ് ശ്രദ്ധേയമായി
    21/10/2026
    മദീനയിലും കിഴക്കന്‍ പ്രവിശ്യയിലും ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍
    21/10/2026
    മലയാളി ജിദ്ദയിൽ മരണപ്പെട്ടു
    21/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.