ജിദ്ദ- അംഗങ്ങൾ തമ്മിലുള്ള സൗഹൃദവും സഹകരണവും കൂടുതൽ ശക്തമാക്കി ടി.എം.ഡബ്ല്യു.എ ജിദ്ദ ഇൻ ഹൗസ് ബാഡ്മിന്റൺ ടൂർണമെന്റ് വിജയകരമായി പൂർത്തിയായി. അൽ ഫൈഹ ഡിസ്ട്രിക്ടിലെ അൽ അന്ദലൂസ് ഇന്റർനാഷണൽ സ്കൂളിലുള്ള വിവ ബാഡ്മിന്റൺ അക്കാദമിയുടെ പുതിയ കോർട്ടിലെ ഉദ്ഘാടന മത്സരങ്ങളായാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
നിഹാൽ അസ്ലമിന്റെ ഖിറാഅത്തോടെ തുടക്കമായ ടൂർണമെന്റ് ടി.എം.ഡബ്ല്യു.എ. പ്രസിഡന്റ് അർഷദ് അച്ചാരത്ത് ഉദ്ഘാടനം ചെയ്തു. മുതിർന്ന എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് അലി എ.പി.എം., സലീം വി.പി., അനീസ് എ.കെ. എന്നിവർ പങ്കെടുത്തു.
ബിഗിനേഴ്സ്, അമച്വർ, പ്രൊഫഷണൽ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ബിഗിനേഴ്സ് വിഭാഗത്തിൽ, ഉമർ റഫീഖ് – ഹംദാൻ ഇസാം സഖ്യത്തെ പരാജയപ്പെടുത്തി സഹദ് – നഹൽ സഖ്യം ചാമ്പ്യന്മാരായി.
അമച്വർ വിഭാഗത്തിൽ ഇഹാൻ നിഷാദ്- ഫൈസാൻ ഫഹദ് സഖ്യത്തെ കീഴടക്കി മാസിൻ- ഇർഫാൻ സഖ്യം കിരീടം ചൂടി.
പ്രൊഫഷണൽ വിഭാഗത്തിൽ, ഗുൽസാർ- സജാദ് സഖ്യത്തെ പരാജയപ്പെടുത്തി നിഷാദ്- ദാവൂദ് കൈതാൽ സഖ്യം ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി.
സമ്മാനദാന ചടങ്ങിൽ ചീഫ് റഫറിയായ നാസർ കണ്ണൂർ മുഖ്യാതിഥിയായി പങ്കെടുത്തു. ഇവന്റ്സ് ഹെഡ് ഷംസീർ കെ.എം. നയിച്ച ചടങ്ങിൽ ടി.എം.ഡബ്ല്യു.എ. പ്രസിഡന്റ് അർഷദ് അച്ചാരത്ത്, സെക്രട്ടറി മഖ്ബൂൽ കെ.കെ., ഷംസീർ കെ.എം., എക്സിക്യൂട്ടീവ് അംഗങ്ങളായ നിർഷാദ്, സിയാദ് കിടാരൻ, സഹ്നാസ്, ഹസ്സൻ സഫറുള്ള, റഫീഖ് പെരൂൾ, ദാവൂദ് കൈതാൽ എന്നിവരും അതിഥികളായ റാഷിദ്, അഹ്മദ് കബീർ എന്നിവരും പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







