Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 18
    Breaking:
    • റിയാദ് സ്കൂളുകൾ നാളെ(ഞായർ)യും പ്രവർത്തിക്കില്ല, തീരുമാനം മാറ്റി, ഈ ആഴ്ചയും ക്ലാസുകള്‍ ഓണ്‍ലൈനില്‍
    • ജിദ്ദ വിമാനത്താവളത്തില്‍ കസ്റ്റഡിയിലായ മലയാളി നഴ്‌സ് ഫിലോമിന മോചിതയായി
    • ഹൂത്തി ആക്രമണം: സൗദി അറേബ്യയെ സഹായിക്കാൻ പാർലമെന്റിന്റെ അംഗീകാരം തേടി ഈജിപ്ഷ്യൻ പ്രസിഡന്റ്
    • ജിദ്ദ കെ എം സി സി കാരുണ്യഹസ്തം കുടുംബ സുരക്ഷാ പദ്ധതി 2027 അംഗത്വ ക്യാമ്പയിന് തുടക്കമായി
    • ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ വിഫലമാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ജിദ്ദ കെ എം സി സി കാരുണ്യഹസ്തം കുടുംബ സുരക്ഷാ പദ്ധതി 2027 അംഗത്വ ക്യാമ്പയിന് തുടക്കമായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/10/2026 Saudi Arabia Community 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- പ്രവാസി കുടുംബങ്ങൾക്ക് സുരക്ഷയും കരുതലും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ജിദ്ദ കെ എം സി സി കാരുണ്യഹസ്തം കുടുംബ സുരക്ഷാ പദ്ധതി 2027 പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പദ്ധതി അംഗത്വ ക്യാമ്പയിൻ ഒക്ടോബർ 15 മുതൽ ഡിസംബർ 15 വരെയാണ്.
    2027 വർഷം മുതൽ നിബന്ധനകൾക്ക് വിധേയമായി പിന്നാക്ക എസ് സി/ എസ് ടി വിഭാഗങ്ങളിൽ പെട്ട പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഡോക്ടർ ബി.ആർ അംബേദ്കറുടെ നാമധേയത്തിലുള്ള സ്‌കോളർഷിപ്പും അതോടൊപ്പം പദ്ധതി അംഗങ്ങളുടെ മക്കളിൽ പി എച്ച് ഡി, എം ബി ബി എസ്, ബി ടെക്, സി എ എന്നീ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഒറ്റ തവണ വിദ്യഭ്യാസ സ്‌കോളർഷിപ്പും അനുവദിക്കും
    കഴിഞ്ഞ 17 വർഷമായി കുടുംബനാഥൻ നഷ്ടപെട്ട ആയിരകണക്കിന് പ്രവാസി കുടുംബങ്ങൾക്ക് അത്തണിയായും , പ്രവാസലോകത്ത് വിവിധ രോഗങ്ങളാൽ പ്രയാപ്പെടുന്നവർക്ക് താങ്ങും തണലുമായി ജിദ്ദ കെ എം സി സി കാരുണ്യ ഹസ്തം കുടുംബ സുരക്ഷാ പദ്ധതിയിൽ ജാതി മത ഭേദമന്യ ജിദ്ദയിലെ ഏതൊരു മലയാളിക്കും അംഗമാകാൻ സാധിക്കും .
    പ്രസിഡണ്ട് സി കെ എ റസാക്ക് മാസ്റ്ററുടെ അധ്യക്ഷതയിൽ ജിദ്ദയിലെ വിവിധ ഏരിയ, ജില്ല , മണ്ഡലം പഞ്ചായത്ത് കെ എം സി സി കോർഡിനേറ്റർമാരും ഭാരവാഹികളുടെയും യോഗം ഓ.കെ.എം മൗലവി ഉദ്ഘാടനം ചെയ്തു.
    കോർഡിനേറ്റർ മാർക്ക് പുതിയ ആപും വെബ്‌സൈറ്റും പരിചയപ്പെടുത്തി. ആദ്യ അംഗത്വ അപേക്ഷ ഫോം അൽ നഈം ഏരിയ കെഎംസിസി പ്രസിഡണ്ട് സൈദലവി ഹാജിക്ക് ഫോം നൽകികൊണ്ട് 2027 വർഷത്തെ അംഗത്വ ക്യാമ്പയിനു സി കെ റസാക്ക് മാസ്റ്റർ തുടക്കം കുറിച്ചു.
    പദ്ധതിയുടെ സന്ദേശം ജിദ്ദയിലെ എല്ലാ പ്രവാസികളിലേക്ക് എത്തിക്കുന്നതിനും പരമാവധി പ്രവാസികളെ പദ്ധതിയുടെ ഭാഗമാക്കുന്നതിനുമായി വിപുലമായ ക്യാമ്പയിൻ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും ജിദ്ദ കെ എം സി സിയുടെ വിവിധ ഘടകങ്ങളുടെയും പ്രവർത്തകരുടെയും കൂട്ടായ പരിശ്രമത്തിലൂടെ പദ്ധതി വിജയകരമാക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാനും യോഗത്തിൽ നേതാക്കൾ ആഹ്വാനം ചെയ്തു.
    പ്രവാസി സമൂഹത്തിന്റെ ക്ഷേമവും കുടുംബങ്ങളുടെ സുരക്ഷയും ലക്ഷ്യമിട്ട് ജിദ്ദ കെഎംസിസി നടത്തുന്ന ഈ സംരംഭം സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയുടെ ശ്രദ്ധേയമായ ഉദാഹരണമായി മാറുകയാണ്.
    യോഗത്തിൽ സൗദി നാഷണൽ കമ്മിറ്റി ഉപാധ്യക്ഷൻ നിസാം മമ്പാട്, നസീർ വാവ കുഞ്ഞ്, വി.പി അബ്ദുറഹ്മാൻ, എ കെ ബാവ, ഇസഹാക്ക് പൂണ്ടോളി, നാസർ മച്ചിങ്ങൽ, ലത്തീഫ് കളരാന്തിരി, സെൻട്രൽ കമ്മിറ്റി വനിതാ വിങ്ങ് പ്രസിഡന്റ് മുംതാസ് ടീച്ചർ, ജനറൽ സെക്രട്ടറി ഷമീല മൂസ എന്നിവർ പ്രസംഗിച്ചു.
    ലത്തീഫ് മുസ്ലിയാരങ്ങാടി, ഹസ്സൻ ബത്തേരി, ജലാൽ തേഞ്ഞിപ്പലം, ശിഹാബ് താമരക്കുളം, സിറാജ് കണ്ണവം, സുബൈർ വട്ടോളി, ഷക്കീർ നാലകത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വി.പി മുസ്തഫ സ്വാഗതവും സാബിൽ മമ്പാട് നന്ദിയും പറഞ്ഞു. ജംഷീർ വള്ളിക്കുന്ന് ഖിറാഅത്ത് നടത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    KMCC
    Latest News
    റിയാദ് സ്കൂളുകൾ നാളെ(ഞായർ)യും പ്രവർത്തിക്കില്ല, തീരുമാനം മാറ്റി, ഈ ആഴ്ചയും ക്ലാസുകള്‍ ഓണ്‍ലൈനില്‍
    18/10/2026
    ജിദ്ദ വിമാനത്താവളത്തില്‍ കസ്റ്റഡിയിലായ മലയാളി നഴ്‌സ് ഫിലോമിന മോചിതയായി
    17/10/2026
    ഹൂത്തി ആക്രമണം: സൗദി അറേബ്യയെ സഹായിക്കാൻ പാർലമെന്റിന്റെ അംഗീകാരം തേടി ഈജിപ്ഷ്യൻ പ്രസിഡന്റ്
    17/10/2026
    ജിദ്ദ കെ എം സി സി കാരുണ്യഹസ്തം കുടുംബ സുരക്ഷാ പദ്ധതി 2027 അംഗത്വ ക്യാമ്പയിന് തുടക്കമായി
    17/10/2026
    ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ വിഫലമാക്കി
    17/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.