തെഹ്റാൻ– ട്രാക്കിങ് സംവിധാനങ്ങൾ ഓഫ് ചെയ്ത് ഹോർമുസ് കടലിടുക്കിന്റെ കിഴക്കൻ ഭാഗത്തുകൂടി കടക്കാൻ ശ്രമിച്ച എണ്ണ ടാങ്കറിന് തീപിടിച്ചതായി ഇറാൻ നാവികസേന അറിയിച്ചു. പട്രോളിങ്, നിരീക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിലാണ് നിരീക്ഷണ സംഘങ്ങൾ കപ്പലിൽ തീ പടർന്നുപിടിച്ചത് കണ്ടെത്തിയത്.
Another tanker is burning in the Gulf of Oman. Iranian Navy: the vessel had shut off its tracking systems and was moving through a prohibited area east of the Strait of Hormuz when monitoring teams spotted it. Tasnim. https://t.co/meouGpzngL
— Open Source Intel (@Osint613) October 16, 2026
നിരോധിത പ്രദേശത്തുകൂടി കടന്നുപോകാൻ ശ്രമിച്ച കപ്പൽ അതിന്റെ ട്രാക്കിങ് സംവിധാനങ്ങൾ മനഃപൂർവം ഓഫ് ചെയ്യുകയായിരുന്നുവെന്ന് ഇറാൻ നാവികസേന പ്രസ്താവനയിൽ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിന്റെ കിഴക്കൻ ഭാഗം പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും പ്രസ്താവനയിൽ പറയുന്നു. എന്നാൽ, ടാങ്കറിനു നേരെ ഇറാൻ ആക്രമണം നടത്തിയതാണോ അതല്ല ഇറാൻ സ്ഥാപിച്ച സമുദ്ര മൈനിൽ ഇടിച്ചാണോ അപകടമുണ്ടായതെന്ന് വ്യക്തമല്ല. കപ്പലിൽ നിന്ന് തീയും പുകയും ഉയരുന്ന ദൃശ്യങ്ങള അടങ്ങിയ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഒമാൻ ഉൾക്കടലിൽ നിരോധിത പ്രദേശത്തുകൂടി കടന്നുപോകുന്നതിനിടെയാണ് ടാങ്കറിന് തീപിടിച്ചതെന്ന് ഇറാൻ സൈന്യവും ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.
ഫെബ്രുവരി 28ന് ഇറാനിൽ ഇസ്രായേൽ-അമേരിക്കൻ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ ഫലപ്രദമായി അടച്ചിരിക്കുകയാണ്. ഇതിന് മറുപടിയായി അമേരിക്കയും ഇറാൻ തുറമുഖങ്ങൾക്ക് മേൽ നാവിക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.







