റിയാദ്- വിമാനത്താവളത്തിലെത്തുന്ന ഹാജിമാരുടെ നടപടിക്രമങ്ങള്‍ നിമിഷങ്ങള്‍ക്കകം പൂര്‍ത്തിയാക്കുന്ന മൊബൈല്‍ സംവിധാനങ്ങളുമായി സൗദി ജവാസാത്ത് രംഗത്ത്. ബയോമെട്രിക് പ്രിന്റ്് എടുക്കാനും ഫോട്ടോയെടുക്കാനും ടാബുകളുപയോഗിച്ച് ഏറ്റവും പുതിയ സംവിധാനങ്ങളാണ് വിമാനത്താവളങ്ങളില്‍ നടപ്പാക്കിയിരിക്കുന്നത്. മക്ക റൂട്ട് പദ്ധതിയുടെ ഭാഗമാണിത്.
ഹാജിമാരിലെ പ്രായമായവര്‍ക്കും ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കുമാണ് ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നത്. ഏറ്റവും ഉയര്‍ന്ന സുരക്ഷയും വിശ്വാസ്യതയും കൈവരിക്കുന്നതിന് ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുകയാണെന്ന് ജവാസാത്ത് അറിയിച്ചു.
വിരലടയാള സെന്‍സര്‍, പാസ്‌പോര്‍ട്ട് റീഡിംഗ്, കാമറകള്‍, ആഭ്യന്തരവിദേശകാര്യമന്ത്രാലയങ്ങളിലേക്ക് വിവരങ്ങള്‍ കൈമാറുന്നതിനുള്ള സംവിധാനങ്ങള്‍ എന്നിവ ഇതില്‍ സജ്ജമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group