റിയാദ്- വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു എം എഫ് ) അൽ ഖർജ് സ്റ്റേറ്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ‘ഓണം പൊന്നോണം 2026’ ആഘോഷപരിപാടികൾ അൽഖർജ് എക്സിറ്റ് 5ലെ ഇസ്തിരാഹയിൽ നടന്നു.
സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ് ആൽബിൻ ആന്റോ, സെക്രട്ടറി രതീഷ് രാഘവൻ, ട്രഷറർ ബിനു മണങ്ങാടൻ, രക്ഷാധികാരി അയൂബ് ഖാൻ, ഇവന്റ് ഫോറം കോ ഓർഡിനേറ്റർ മുഹമ്മദ് റഈസ് തുടങ്ങിയവരും കമ്മിറ്റി അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.
വിഭവ സമൃദ്ധമായ ഓണസദ്യയോടെ ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് വിവേകിന്റെ നേതൃത്വത്തിൽ ഐസ് ബ്രേക്കിംഗ് സെഷൻ നടന്നു. ഡബ്ല്യു എം എഫ് അൽ ഖർജ് സ്റ്റേറ്റ് കൗൺസിൽ ട്രഷറർ ബിനു മണങ്ങാടൻ മാവേലിയായി വേഷമിട്ടു. തുടർന്ന് വേദിയിൽ തിരുവാതിരക്കളി, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ, സംഗീത വിരുന്ന്, ലേഡീസ് ടീമിന്റെ മാസ് സർപ്രൈസ് ഡാൻസ് എന്നിവ അരങ്ങേറി.
സൗദി അറേബ്യയിൽ 20 വർഷത്തിലധികം സേവനം അനുഷ്ഠിച്ചവർക്കുള്ള പ്രത്യേക അവാർഡുകളും സംഘടനയുടെ വിവിധ തലങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്കുള്ള ആദരവുകളും സമ്മാനിച്ചു. വിവിധ ഓണക്കളികളും കായിക മത്സരങ്ങളും വടം വലിയും അരങ്ങേറി. ഇവന്റ്സ് ഫോറം കോ ഓർഡിനേറ്റർ മുഹമ്മദ് റഈസ് നന്ദി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







