റിയാദ്- സൗദിയിലെ അൽ ജൗഫിൽ ഹൃദയാഘാതം മൂലം മലപ്പുറം മമ്പുറം വി കെ പടി സ്വദേശി നിര്യാതനായി. വടക്കൻ സൗദിയിലെ ഖുറയ്യാത്തിനടുത്തുള്ള തബർജലിൽ ഹോട്ടൽ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നപിലത്തോടൻ വീട്ടിൽ മുഹമ്മദ് ഷാഫി (36)യാണ് നിര്യാതനായത്.
പക്ഷാഘാതം സംഭവിച്ചതിനെ തുടർന്ന് ഒരാഴ്ചയായി അൽ ജൗഫ് കിംഗ് അബ്ദുൽ അസീസ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ഹൃദയ സ്തംഭനത്തെ തുടർന്നാണ് മരണപ്പെട്ടത്.
പരേതനായ ആലിക്കുട്ടി പിലത്തോടത്തിൽ- പാത്തുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സുലൈഖ. ഫാത്തിമ സഹ്റ, മുഹമ്മദ് ഇസ്മായിൽ എന്നിവർ മക്കളാണ്.
ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ റിയാദ് കെ എം സി സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി, റിയാദ് മലപ്പുറം ജില്ലാ വെൽഫെയർ വിങ് കൺവീനർ റിയാസ് തിരൂർക്കാട്, ജാഫർ വീമ്പൂർ എന്നിവരാണ് പൂർത്തീകരിച്ചത്. മയ്യിത്ത് അൽ ജൗഫിൽ ഖബറടക്കുന്നതിനുള്ള നിയമനടപടികൾക്ക് അറ്റോർണിയായി അൽ ജൗഫ് കെ എം സി സി ട്രഷറർ സൈദ് അലി, അൽ ജൗഫ് കെ എം സി സി സെക്രട്ടറി നൗഷാദ് ടി പി, ഷറഫുദ്ദീൻ, നസീർ ദേശമംഗലം എന്നിവരും ഹോട്ടൽ മാനേജ്മെന്റ് പ്രതിനിധികളും രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







