Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, October 12
    Breaking:
    • ചലോ ദില്ലി മാർച്ച് ആരംഭിച്ചു; പ്രതിപക്ഷം സുപ്രീം കോടതിയിലേക്ക്
    • ഗ്യാനേഷ് കുമാറിനെതിരെ നിയമസഭയിൽ ഭരണ- പ്രതിപക്ഷ ഐക്യത്തോടെ പ്രമേയം പാസ്സാക്കി
    • ‘ഗ്രാമത്തിലെ മരണങ്ങൾക്ക് കാരണം അമ്മയുടെ ദുർമന്ത്രവാദം’; തെലങ്കാനയിൽ അമ്മയെ മകൻ ജീവനോടെ കത്തിച്ചുകൊന്നു
    • അഷ്റഫ് നല്ലൂരിന് യാത്രയയപ്പ് നൽകി
    • റിയാദ് വിമാനത്താവള ആക്രമണത്തിൽ മരിച്ച ഇന്ത്യക്കാരൻ ഹൈദരാബാദ് സ്വദേശി യൂസുഫ്; ആക്രമണമുണ്ടായത് കുടുംബത്തോടൊപ്പം മദീനയിലേക്ക് പോകാനിരിക്കെ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ഗ്യാനേഷ് കുമാറിനെതിരെ നിയമസഭയിൽ ഭരണ- പ്രതിപക്ഷ ഐക്യത്തോടെ പ്രമേയം പാസ്സാക്കി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/10/2026 Kerala Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം- ഗ്യാനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസ്സാക്കി കേരള നിയമസഭ. മുഖ്യമന്ത്രി വി.ഡി സതീശൻ അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷം ഭേദഗതി നിർദേശത്തോടെ പിന്തുണച്ചു.
    ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിപക്ഷ പാർട്ടികളുടെയും സി ജെ പിയുടെയും സമരം നടക്കുന്നതിനിടെയാണ് സംസ്ഥാന സർക്കാർ നീക്കം. മുഖ്യമന്ത്രി തന്നെയാണ് പ്രമേയം അവതരിപ്പിക്കുന്നതെന്നുള്ള പ്രത്യേകതയുമുണ്ടിതിന്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന നിയമസഭ കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കെതിരെ ഇത്തരമൊരു പ്രമേയം പാസാക്കുന്നത്.
    പ്രമേയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാക്കാലുള്ള ഭേദഗതി അംഗീകരിച്ചു. പുറത്തായ ലക്ഷക്കണക്കിന് വോട്ടർമാർ എന്നത് 13 കോടി എന്നാക്കണമെന്നാണ് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയത്. വാക്കാലുള്ള ഭേദഗതി അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.
    വോട്ടർപട്ടിക പരിഷ്‌കരണത്തിലെ അപാകതകൾ, അർഹരായ വോട്ടർമാരെ ഒഴിവാക്കൽ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത എന്നിവയിൽ ഗുരുതരമായ ആശങ്കകൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഭരണ- പ്രതിപക്ഷ ഐക്യത്തോടെ ഈ നീക്കം നടന്നത്. പ്രമേയത്തെ മൂന്ന് ബി ജെ പി എം എൽ എമാർ എതിർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gyanesh Kumar kerala assembly VD Satheehsan
    Latest News
    ചലോ ദില്ലി മാർച്ച് ആരംഭിച്ചു; പ്രതിപക്ഷം സുപ്രീം കോടതിയിലേക്ക്
    12/10/2026
    ഗ്യാനേഷ് കുമാറിനെതിരെ നിയമസഭയിൽ ഭരണ- പ്രതിപക്ഷ ഐക്യത്തോടെ പ്രമേയം പാസ്സാക്കി
    12/10/2026
    ‘ഗ്രാമത്തിലെ മരണങ്ങൾക്ക് കാരണം അമ്മയുടെ ദുർമന്ത്രവാദം’; തെലങ്കാനയിൽ അമ്മയെ മകൻ ജീവനോടെ കത്തിച്ചുകൊന്നു
    12/10/2026
    അഷ്റഫ് നല്ലൂരിന് യാത്രയയപ്പ് നൽകി
    12/10/2026
    റിയാദ് വിമാനത്താവള ആക്രമണത്തിൽ മരിച്ച ഇന്ത്യക്കാരൻ ഹൈദരാബാദ് സ്വദേശി യൂസുഫ്; ആക്രമണമുണ്ടായത് കുടുംബത്തോടൊപ്പം മദീനയിലേക്ക് പോകാനിരിക്കെ
    12/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.