Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, October 10
    Breaking:
    • തിളച്ച് മറിഞ്ഞ് ഡൽഹി; കൂടുതൽ നേതാക്കളും പ്രവർത്തകരും തെരുവിൽ
    • കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത് ലജ്ജാകരമായ നടപടി, യുവതലമുറ അപ്രഖ്യാപിത അടിയന്തരാവസ്ഥയേക്കാൾ മികച്ചത് അർഹിക്കുന്നുണ്ട്-ശശി തരൂർ എം.പി
    • തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകാൻ യെമനെ അനുവദിക്കില്ല: യു.എന്നിൽ സൗദി അറേബ്യ
    • ദൽഹിയിൽ പോലീസിന്റെ കടുത്ത നടപടി, പിണറായി വിജയൻ, ധ്രുവ് റാഠി, അഭിജിത് ദീപ്കെ അടക്കം നിരവധി പേർ കസ്റ്റഡിയിൽ
    • യൂറോപ്പിനെയും അമേരിക്കയെയും ആക്രമിക്കാൻ ഇറാൻ പദ്ധതിയിട്ടതായി ട്രംപ്; യു.എസിനെ കാത്തിരിക്കുന്നത് ചരിത്രപരമായ പരാജയമെന്ന് ഇറാൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകാൻ യെമനെ അനുവദിക്കില്ല: യു.എന്നിൽ സൗദി അറേബ്യ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/10/2026 Gulf Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂയോർക്ക്- സൗദി അറേബ്യയുടെ സുരക്ഷയ്‌ക്കോ ചെങ്കടലിലും ബാബ് അൽമന്ദബ് കടലിടുക്കിലും നാവിഗേഷൻ സ്വാതന്ത്ര്യത്തിനോ ഭീഷണി സൃഷ്ടിക്കുന്ന വേദിയായി മാറാൻ യെമനെ അനുവദിക്കില്ലെന്ന് യു.എൻ രക്ഷാസമിതിയിൽ സൗദി അറേബ്യ വ്യക്തമാക്കി. ഭീകരവാദ സംഘങ്ങൾ ആയുധബലത്താൽ യെമനിലും മേഖലയിലും സ്വന്തം അജണ്ടകൾ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് യു.എന്നിലെ സൗദി സ്ഥിരം പ്രതിനിധി ഡോ. അബ്ദുൽ അസീസ് അൽവാസിൽ പറഞ്ഞു. യെമനിലെ നിലവിലെ സ്ഥിതിഗതികൾ വിശകലനം ചെയ്യാൻ ചേർന്ന രക്ഷാസമിതി സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
    ഹൂത്തികൾ നടത്തുന്ന ആക്രമണങ്ങൾ യെമനും മേഖലയ്ക്കും അപ്പുറത്തേക്ക് വ്യാപിക്കുന്ന ഭീഷണിയാണെന്നും ഇത് ആഗോള വ്യാപാരത്തെയും വിതരണ ശൃംഖലകളെയും ബാധിക്കുമെന്നും അൽവാസിൽ ചൂണ്ടിക്കാട്ടി. നിർബന്ധിത നാടുകടത്തൽ, പട്ടിണിക്കിടൽ, സ്ത്രീകളെ ഭയപ്പെടുത്തൽ, കുട്ടികളെ യുദ്ധമുന്നണിയിലേക്ക് റിക്രൂട്ട് ചെയ്യൽ എന്നിവയിലൂടെ ഹൂത്തികൾ യെമൻ ജനതയെത്തന്നെയാണ് ലക്ഷ്യമിടുന്നത്.
    സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ സൗദിയിലെ അബഹ ഖമീസ് മുശൈത്ത്, ജിസാൻ, നജ്‌റാൻ, റിയാദ് നഗരങ്ങളെയും മക്ക, മദീന തൈബ പവർ സ്റ്റേഷൻ എന്നിവിടങ്ങളെയും ലക്ഷ്യമിട്ട് ഹൂത്തികൾ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തി. ഒക്ടോബർ 6, 7 തീയതികളിൽ അബഹ, കിംഗ് ഖാലിദ് വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ചെങ്കടലിലെ കപ്പലുകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ ആഗോള ഊർജ വിതരണ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
    ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിനും അന്താരാഷ്ട്ര നിയമത്തിനും അനുസൃതമായി, രാജ്യത്തിന്റെ പരമാധികാരവും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ സൗദി അറേബ്യയ്ക്ക് അവകാശമുണ്ട്. യു.എൻ പ്രതിനിധി സമർപ്പിച്ച പദ്ധതി യെമൻ സർക്കാർ അംഗീകരിച്ചപ്പോൾ ഹൂത്തികൾ അത് നിരസിക്കുകയാണുണ്ടായത്. ഹൂത്തി ഭീകരരിൽ നിന്ന് രാജ്യത്തെയും സ്ഥാപനങ്ങളെയും പുനഃസ്ഥാപിക്കാനുള്ള യെമൻ ജനതയുടെ ശ്രമങ്ങൾക്ക് സൗദിയുടെ പൂർണ്ണ പിന്തുണയുണ്ടാകും. 2012 മുതൽ 2026 വരെയുള്ള കാലയളവിൽ യെമന് 1,260 കോടി ഡോളറിന്റെ സാമ്പത്തിക-വികസന സഹായവും 450 കോടിയിലധികം ഡോളറിന്റെ മാനുഷിക സഹായവും സൗദി അറേബ്യ നൽകിയിട്ടുണ്ടെന്നും പ്രതിനിധി പ്രസ്താവിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    SAUDI ARABIA IN UN
    Latest News
    തിളച്ച് മറിഞ്ഞ് ഡൽഹി; കൂടുതൽ നേതാക്കളും പ്രവർത്തകരും തെരുവിൽ
    10/10/2026
    കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത് ലജ്ജാകരമായ നടപടി, യുവതലമുറ അപ്രഖ്യാപിത അടിയന്തരാവസ്ഥയേക്കാൾ മികച്ചത് അർഹിക്കുന്നുണ്ട്-ശശി തരൂർ എം.പി
    10/10/2026
    തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകാൻ യെമനെ അനുവദിക്കില്ല: യു.എന്നിൽ സൗദി അറേബ്യ
    10/10/2026
    ദൽഹിയിൽ പോലീസിന്റെ കടുത്ത നടപടി, പിണറായി വിജയൻ, ധ്രുവ് റാഠി, അഭിജിത് ദീപ്കെ അടക്കം നിരവധി പേർ കസ്റ്റഡിയിൽ
    10/10/2026
    യൂറോപ്പിനെയും അമേരിക്കയെയും ആക്രമിക്കാൻ ഇറാൻ പദ്ധതിയിട്ടതായി ട്രംപ്; യു.എസിനെ കാത്തിരിക്കുന്നത് ചരിത്രപരമായ പരാജയമെന്ന് ഇറാൻ
    10/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.