ഇസ്ലാമാബാദ്- സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ ഹൂത്തികൾ തുടർച്ചയായി ആക്രമണം നടത്തുന്ന പശ്ചാത്തലത്തിൽ സൗദിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് പാകിസ്ഥാൻ. സൗദി അറേബ്യയിൽ വിന്യസിച്ചിരിക്കുന്ന പാക് സൈന്യത്തിന്റെ ചുമതല പ്രതിരോധ സംബന്ധമായ കാര്യങ്ങൾക്ക് മാത്രമാണെന്ന് പാകിസ്ഥാൻ വ്യക്തമാക്കി.
റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനും നേരെയുണ്ടായ ആക്രമണങ്ങളെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ശക്തമായി അപലപിച്ചു. മക്ക സംയുക്ത പ്രതിരോധ കരാർ പ്രകാരം സൗദി അറേബ്യക്കൊപ്പം പാകിസ്ഥാൻ ഉറച്ചുനിൽക്കുമെന്നും, രാജ്യത്തെ ജനങ്ങളെയും പ്രധാന നഗരങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കാനുള്ള സൗദിയുടെ അവകാശത്തിന് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
യമനിലെ ആക്രമണങ്ങളിൽ നേരിട്ട് പങ്കാളികളാകാതെ, സൗദിയുടെ സുരക്ഷ ഉറപ്പാക്കുന്ന പ്രതിരോധ പിന്തുണ മാത്രമാണ് സൈന്യത്തിന്റേതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







