കുവൈത്ത് സിറ്റി- പണം വെളുപ്പിക്കൽ, നിയമവിരുദ്ധ ബാങ്കിംഗ് പ്രവർത്തനങ്ങൾ, വ്യാജ രേഖകൾ നിർമ്മിക്കൽ കേസിൽ എട്ട് പ്രവാസികളെ സ്റ്റേറ്റ് സെക്യൂരിറ്റി ആന്റ് ടെററിസം ക്രൈംസ് കോടതി പത്ത് വർഷം വീതം തടവ് ശിക്ഷിച്ചു. എട്ട് പ്രതികൾക്കും രണ്ട് കമ്പനികൾക്കും കൂടി ആകെ 2.7 കോടി കുവൈത്ത് ദിർഹം പിഴ ചുമത്തിയിട്ടുമുണ്ട്. കേസിൽ ഉൾപ്പെട്ട രണ്ട് കമ്പനികൾ എന്നെന്നേക്കുമായി അടപ്പിക്കാനും കോടതി ഉത്തരവിട്ടു. പ്രതികളുടെയും കമ്പനികളുടെയും നിയമവിരുദ്ധ സാമ്പത്തിക, ബാങ്കിംഗ് പ്രവർത്തനങ്ങൾ പരിശോധിച്ച അന്വേഷണങ്ങളിലൂടെയാണ് കേസ് ഉയർന്നുവന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







