റിയാദ്: ഭക്ഷ്യ ഉൽപ്പന്നത്തിൽ വിഷാംശം കണ്ടെത്തിയതിനെ തുടർന്ന് “BON TUM” ബ്രാന്റിന്റെ മയോണീസ് മാർക്കറ്റിൽനിന്ന് പിൻവലിക്കാൻ മുനിസിപ്പൽ കാര്യ മന്ത്രാലയം ഉത്തരവിട്ടു. റിയാദിലെ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയത്. ഇതിന്റെ ലാബ് ഫലങ്ങൾ മുനിസിപ്പൽ മന്ത്രാലയം പുറത്തുവിട്ടു.
ഈ ബ്രാന്റിന്റെ വിതരണം നിർത്താനും മാർക്കറ്റിൽനിന്ന് പിൻവലിക്കാനും ഉത്തരവിട്ടു. ഉൽപ്പന്നത്തിന്റെ എക്സ്പെയറി ഡേറ്റ് തീർന്നിട്ടില്ലെങ്കിലും മാർക്കറ്റിൽനിന്ന് പിൻവലിക്കാനാണ് ഉത്തരവിലുള്ളത്. റെസ്റ്റോറൻ്റുകളും ഭക്ഷണ സ്ഥാപനങ്ങളും അവരുടെ കയ്യിൽ ഈ കമ്പനിയുടെ മയോണീസ് ഉണ്ടെങ്കിൽ ഉപേക്ഷിക്കണം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group