Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 24
    Breaking:
    • സോക്കർ ഫെസ്റ്റ് 2026 ബ്രോഷർ പ്രകാശനം ചെയ്തു
    • എ.കെ.എം അഷ്‌റഫ് എം.എൽ.എയെ വരവേറ്റ് ദുബൈ; മഞ്ചേശ്വരം മണ്ഡലം കെ.എം.സി. സിയുടെ വമ്പൻ സ്വീകരണം
    • കെ.എം.കെ വെള്ളയിൽ അനുസ്മരണം ഒക്ടോബർ നാലിന്
    • സൗദി അറേബ്യയുടെ 96ാം ദേശീയ ദിനം: ജി.എം.എഫ് ഐക്യദാർഢ്യ പ്രഖ്യാപനവും സൈക്കിൾ റാലിയും
    • അറസ്റ്റ് ഒഴിവാക്കാൻ മക്കൾ പോലും അറിയാതെ സ്വന്തം വീട്ടിൽ 13 വർഷം ഒളിച്ചുകഴിഞ്ഞ സിറിയക്കാരന്റെ ജീവിതകഥ വിസ്മയമാകുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    തെക്കുകിഴക്കൻ ഇറാനിലുണ്ടായ ഏറ്റുമുട്ടലിൽ മുതിർന്ന റെവല്യൂഷണറി ഗാർഡ് കമാൻഡർ കൊല്ലപ്പെട്ടു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/09/2026 Iran Latest Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്റാൻ- തെക്കുകിഴക്കൻ പ്രവിശ്യയായ സിസ്താൻ- ബലൂചിസ്ഥാനിൽ സായുധ സംഘത്തിനെതിരെ നടത്തിയ ഓപ്പറേഷനിടെ ഇറാൻ റെവല്യൂഷണറി ഗാർഡിലെ മുതിർന്ന കമാൻഡർ കൊല്ലപ്പെട്ടതായി ഇറാനിലെ അർധ-ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നീം റിപ്പോർട്ട് ചെയ്തു. സരവാനിലെ റെവല്യൂഷണറി ഗാർഡ് ഷാഹിദ് സജ്ജാദ് ഓപ്പറേഷണൽ ബേസ് കമാൻഡറായ ബ്രിഗേഡിയർ ജനറൽ ഹുസൈൻ സരീഫിയാണ് സരവാൻ മേഖലയിൽ സായുധ സംഘവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്ന് റെവല്യൂഷണറി ഗാർഡ് ഗ്രൗണ്ട് ഫോഴ്‌സിന്റെ ഖുദ്‌സ് ബേസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
    ഓപ്പറേഷനിടെ സായുധ സംഘത്തിലെ അഞ്ച് പേർ കൊല്ലപ്പെടുകയും മറ്റുള്ളവർ അറസ്റ്റിലാകുകയും ചെയ്തതായി റെവല്യൂഷണറി ഗാർഡ് അറിയിച്ചു. ഇവർ ഒരു തീവ്രവാദ ഗ്രൂപ്പിലെ അംഗങ്ങളാണെന്ന് റെവല്യൂഷണറി ഗാർഡ് വിശേഷിപ്പിച്ചെങ്കിലും സംഘടനയുടെ പേര് വെളിപ്പെടുത്തിയില്ല. സരവാനിലെ ജഹാദാബാദ് മേഖലയിലുള്ള ഒളിത്താവളത്തിൽ സായുധസംഘം ഒത്തുകൂടിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് ഇറാൻ സുരക്ഷാ സേന അവിടെ ഓപ്പറേഷൻ ആരംഭിച്ചതായി ബുധനാഴ്ച നേരത്തെ തസ്നീം റിപ്പോർട്ട് ചെയ്തിരുന്നു. ഓപ്പറേഷനിടെ സുരക്ഷാ സേനയിലെ കുറഞ്ഞത് 13 പേർക്കെങ്കിലും ഗുരുതരമായി പരിക്കേറ്റതായി ബലൂച് അവകാശ സംരക്ഷണ സംഘടനയായ ഹാൽവ്ഷിനെ ഉദ്ധരിച്ച് ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു.

    ന്യൂയോർക്കിലെ യു.എസ്- ഇറാൻ ചർച്ചകൾ: തെഹ്‌റാനിൽ അഭിപ്രായഭിന്നതകൾ

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പാകിസ്ഥാനുമായുള്ള ഇറാന്റെ അതിർത്തിയോട് ചേർന്നുകിടക്കുന്ന സരവാനിൽ ഇറാൻ സുരക്ഷാ സേനയും സായുധ സംഘങ്ങളും തമ്മിൽ പലതവണ ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടുണ്ട്. സെപ്റ്റംബർ 12ന് ഇതേ മേഖലയിൽ നടന്ന മറ്റൊരു ഓപ്പറേഷനിൽ മൂന്ന് ഇറാൻ രഹസ്യാന്വേഷണ, സുരക്ഷാ ഉദ്യോഗസ്ഥരും തീവ്രവാദികളെന്ന് സംശയിക്കുന്ന നാല് പേരും കൊല്ലപ്പെട്ടതായി റെവല്യൂഷണറി ഗാർഡ് അറിയിച്ചിരുന്നു. തെക്കൻ സിസ്താൻ-ബലൂചിസ്ഥാനിൽ ഒരു ദശാബ്ദത്തിലേറെയായി ബ്രിഗേഡിയർ ജനറൽ ഹുസൈൻ സരീഫി സേവനമനുഷ്ഠിച്ചിരുന്നതായി റെവല്യൂഷണറി ഗാർഡ് വ്യക്തമാക്കി. വെള്ളിയാഴ്ച സരവാനിൽ അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    clash Iran
    Latest News
    സോക്കർ ഫെസ്റ്റ് 2026 ബ്രോഷർ പ്രകാശനം ചെയ്തു
    24/09/2026
    എ.കെ.എം അഷ്‌റഫ് എം.എൽ.എയെ വരവേറ്റ് ദുബൈ; മഞ്ചേശ്വരം മണ്ഡലം കെ.എം.സി. സിയുടെ വമ്പൻ സ്വീകരണം
    24/09/2026
    കെ.എം.കെ വെള്ളയിൽ അനുസ്മരണം ഒക്ടോബർ നാലിന്
    24/09/2026
    സൗദി അറേബ്യയുടെ 96ാം ദേശീയ ദിനം: ജി.എം.എഫ് ഐക്യദാർഢ്യ പ്രഖ്യാപനവും സൈക്കിൾ റാലിയും
    24/09/2026
    അറസ്റ്റ് ഒഴിവാക്കാൻ മക്കൾ പോലും അറിയാതെ സ്വന്തം വീട്ടിൽ 13 വർഷം ഒളിച്ചുകഴിഞ്ഞ സിറിയക്കാരന്റെ ജീവിതകഥ വിസ്മയമാകുന്നു
    24/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version