ബുറൈദ- നാൽപ്പത് വർഷം പിന്നിടുന്ന ബുറൈദ കെ.എം.സി.സിയുടെ സമ്മേളനം വ്യാഴാഴ്ച ബുറൈദയിൽ നടക്കും രാത്രി പതിനൊന്ന് മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ താനൂർ മണ്ഡലം എം.എൽ.എ പി.കെ നവാസ് മുഖ്യാതിഥിയായി പങ്കെടുക്കും. സമ്മേളനം സൗദി നാഷണൽ കമ്മിറ്റി ആർട്സ് ആന്റ് സ്പോർട്സ് വിംഗ് ചെയർമാനും സൗദി ഓൺലൈൻ ചന്ദ്രിക കൺവീനറുമായ മുജീബ് ഉപ്പട ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ ബുറൈദയിലെ മത- രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. തുടർന്ന് നടക്കുന്ന ഇശൽ സന്ധ്യക്ക് കൊല്ലം ഷാഫി നേതൃത്വം നൽകും, ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ അവതരിപ്പിക്കുന്ന വിവിധ ഇനം കലാ പരിപാടികൾക്ക് മാറ്റ് കൂട്ടും. വാർത്താസമ്മേളനത്തിൽ കെ.എം.സി.സി പ്രസിഡന്റ് അനീസ് ചുഴലി, സെക്രട്ടറി അലി മോൻ ചെറുകര, ചെയർമാൻ നവാസ് പളളിമുക്ക്, വെൽഫെയർ വിംഗ് ചെയർമാൻ ഫൈസൽ ആലത്തൂർ, സെക്രട്ടറി നൗഫൽ പാലേരി പാട്ടത്തിൽ അബൂബക്കർ എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







