കക്കട്ടിൽ: നന്മ ചീക്കോന്ന് ഖത്തർ കമ്മിറ്റിയും പാതിരിപ്പറ്റ മസ്ജിദ് നൂർ മഹല്ല് കമ്മിറ്റിയും ചേർന്ന് കൊണ്ടോട്ടി ഷിഹാബു തങ്ങൾ ഡയാലിസിസ് സെൻ്ററിൻ്റെ സഹകരണത്തോടെ പാതിരിപ്പറ്റ യു.പി.സ്കൂളിൽ സംഘടിപ്പിച്ച വൃക്ക രോഗനിർണ്ണയ കേമ്പ് സംഘാടക മികവും ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി. സംഘാടക സമിതി ചെയർമാൻ അഹമ്മദ് പാതിരിപ്പറ്റയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് ബാബു കാട്ടാളി ഉൽഘാടനം ചെയ്തു.
ജനറൽ കൺവീനർ ആമത് പുന്നാളകണ്ടി സ്വാഗതവും നന്മ ജനറൽ സെക്രട്ടറി കെ.പി.റഫീഖ് നന്ദിയും പറഞ്ഞു. ബോധവൽക്കരണ ക്ലാസ്സിന് എം.കെ..മൂസ്സ നേതൃത്വം നൽകി. രായിൻകുട്ടി നീറാട് ,സജ്ജാദ്,
സുബൈർ പുതിയോട്ടിൻ, പി.കെ.മജീദ്, പി.എം. അന്ത്രു, കുഞ്ഞമ്മദ് ചങ്ങരോത്ത്, ടി.പി.നസീർ, ‘ ഹാരിസ് നാരൊത്ത്, സിയാദ് പാലൊൽ, നസീർ ചീക്കോന്ന്, പി.കെ.കുഞ്ഞമ്മദ് ,ഹമീദ് പാലൊൽ, ജുബൈർ പാലോൻ കുനി, ഹമീദ് ജാതിയോറ കെ.പി.അബ്ദുല്ല, ഷറഫുദ്ദീൻ ടി.എം, ആർ.കെ.അന്ത്രു, ഫൈസൽ പാലൊൽ തുടങ്ങിയവർ നേതൃത്വം നൽകി