ഉമ്മുൽ ഖുവൈൻ: പെരിന്തൽമണ്ണ പുലാമന്തോൾ കട്ടുപ്പാറ ടൗണിലെ കാരാട്ടുപറമ്പിൽ (കുന്നത്ത് ) നൗഫൽ (46)ഉമ്മുൽ ഖുവൈനിൽ ഹൃദയസ്തംഭനത്തെ തുടർന്ന് നിര്യാതനായി. 15 വർഷത്തോളമായി പ്രവാസിയായ നൗഫൽ രണ്ടാഴ്ച മുമ്പാണ് നാട്ടിൽ പോയി തിരിച്ചു വന്നത്. കാരാട്ടുപറമ്പിൽ മുഹമ്മദ് കുട്ടി മാസ്റ്റർ – ആയിഷ ദമ്പതികളുടെ മകനാണ്.
ഭാര്യ : ഫാത്തിമ ടീച്ചർ. മക്കൾ: മുഹമ്മദ് ഹിഷാൻ, ഇഷ ഫാത്തിമ. സഹോദരങ്ങൾ: നൗഷാദ് (ദുബായ്), നജ്മ ടീച്ചർ, നവാസ് (ദുബായ്) നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ ഖബറടക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







