റിയാദ്- വിമാനങ്ങള്‍ അവസാനനിമിഷം റദ്ദാക്കുന്നതുവഴി പ്രവാസികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ വിവരണാതീതമാണണെന്നും വിസാ കാലാവധി കഴിയുന്നവര്‍ക്ക് ജോലിയില്ലാതാവുന്നതടക്കം വലിയ നഷ്ടമാണ് സംഭവിക്കുന്നതെന്നും നവോദയ റിയാദ് അഭിപ്രായപ്പെട്ടു. യാത്രക്കാരെയാകെ വിമാനക്കമ്പനി വിഷമത്തിലാക്കുമ്പോഴും ഒരു ഇടപെടലും നടത്താതെ വെറും കാഴ്ച്ചക്കാരന്റെ റോളില്‍ നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. എയര്‍ ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ സ്വകാര്യവല്‍ക്കരണത്തിലൂടെ പരിഹരിക്കപ്പെടുമെന്ന് വാഗ്ദാനം ചെയ്ത സര്‍ക്കാരിന്റെ പൊള്ളത്തരവും ഈ സംഭവത്തിലൂടെ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നു. വിമാനവും വിമാനത്താവളങ്ങളും സ്വകാര്യവല്‍ക്കരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനുകൂടി ഏറ്റ തിരിച്ചടിയാണ് ഇത്തരം അനുഭവങ്ങള്‍. വിമാനകമ്പനിയുടെ വീഴ്ച്ചയില്‍ പ്രവാസികള്‍ക്ക് ഉണ്ടായ ദുരനുഭവത്തില്‍ നവോദയ ശക്തമായി പ്രതിഷേധിക്കുകയും എത്രയും വേഗം പ്രശ്‌നം പരിഹരിച്ചു പ്രവാസികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങാനുള്ള സാഹചര്യം കേന്ദ്ര സര്‍ക്കാര്‍ ഇടപ്പെട്ട് ഉണ്ടാക്കണമെന്നും ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും റിയാദ് നവോദയ അഭ്യര്‍ഥിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group