മലപ്പുറം: പൊതുനിരത്തുകളിലും സ്റ്റേജുകളിലൂം അന്യപുരുഷന്മാര്‍ക്കിടയില്‍ യുവതികളെ പ്രദര്‍ശിപ്പിക്കുന്നതും, ഇസ്ലാമികമല്ലാത്ത ആചാരങ്ങളും ആഘോഷരീതികളും കൂട്ടിയിണക്കുന്നതും വിശ്വാസികള്‍ക്ക് ചേര്‍ന്നതല്ലെന്നും അത് അനുവദനീയമല്ലെന്ന കാന്തപുരം എ പി അബൂക്കര്‍ മുസ്്‌ലിയാരുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എസ് എഫ് ഐ. മതം ഉയര്‍ത്തി പിടിക്കേണ്ടത് മനുഷ്യ വിമോചനമാണെന്നും അല്ലാതെ പുതിയ തടവറകള്‍ സൃഷ്ടിക്കലാവരുതെന്നും എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഫേസ്ബുക്കില്‍ കുറിച്ചു. പറഞ്ഞ സ്ത്രീ വിരുദ്ധത ന്യായീകരിക്കാന്‍ വീണ്ടും വിവാദ പിന്തിരിപ്പന്‍ പരാമര്‍ശങ്ങള്‍ നടത്തുന്ന കാന്തപുരം ഉസ്താദും അതിനെ സാധൂകരിക്കാന്‍ അതിലേറെ സ്ത്രീ വിരുദ്ധ വ്യാഖ്യാനങ്ങളുമായി വരുന്ന മറ്റ് പണ്ഡിതന്മാരും മനസ്സിലാക്കേണ്ടതെന്നും ശിവപ്രസാദ് വമിര്‍ശിച്ചു. എന്നാല്‍ ഇതിന് മറുപടിയുമായി കാന്തപുരം വിഭാഗം വിദ്യാര്‍ഥി സംഘടനയായ എസ് എസ് എഫ് രംഗത്ത് വന്നു.
പ്രത്യയശാസ്ത്ര ശാഠ്യം പാര്‍ട്ടി ക്ലാസുകളില്‍ മതിയെന്ന് എസ് എസ് എഫ് ശിവപ്രസാദിന് മറുപടിയുമായി രംഗത്ത് വന്നു. പൊതുസമൂഹത്തിന് ഇടതുപക്ഷത്തിലുള്ള പ്രതീക്ഷ കാലഹരണപ്പെട്ട കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള സമ്മതിയല്ലെന്ന് എസ് എസ് എഫ്് വിമര്‍ശിച്ചു.
ഇസ്ല്‌ലാമിക ആഘോഷങ്ങളും ചടങ്ങുകളും മതപരമായ അതിര്‍വരമ്പുകള്‍ ലംഘിച്ച് മുന്നോട്ട് പോകുന്നത് ഗൗരവത്തോടെ കാണണമെന്ന് സമസ്ത കാന്തപുരം വിഭാഗം പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവര്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. പൊതുനിരത്തുകളിലും സ്റ്റേജുകളിലം അന്യപുരുഷന്മാര്‍ക്കിടയില്‍ യുവതികളെ പ്രദര്‍ശിപ്പിക്കുന്നതും, ഇസ്ലാമികമല്ലാത്ത ആചാരങ്ങളും ആഘോഷരീതികളും കൂട്ടിയിണക്കുന്നതും വിശ്വാസികള്‍ക്ക് ചേര്‍ന്നതല്ലെന്നും കാന്തപുരം വിഭാഗം സമസ്ത നേതാക്കള്‍ കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ പറഞ്ഞു. നബിദിന ആഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതിന് പിന്നാലെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിര്‍ദേശവുമായി സമസ്ത കാന്തപുരം വിഭാഗം രംഗത്തെത്തിയത്.ഇതാണിപ്പോള്‍ ഏറെ ചര്‍ച്ചകള്‍ക്ക് ഇടയാക്കുയിരിക്കുന്നത്. കാന്തപുരത്തിന് അനുകൂലമായി ഇകെ വിഭാഗം സമസ്ത നേതാക്കള്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.
എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:
പറഞ്ഞ സ്ത്രീ വിരുദ്ധത ന്യായീകരിക്കാന്‍ വീണ്ടും വിവാദ പിന്തിരിപ്പന്‍ പരാമര്‍ശങ്ങള്‍ നടത്തുന്ന കാന്തപുരം ഉസ്താദും അതിനെ സാധൂകരിക്കാന്‍ അതിലേറെ സ്ത്രീ വിരുദ്ധ വ്യാഖ്യാനങ്ങളുമായി വരുന്ന മറ്റ് പണ്ഡിതന്മാരും മനസ്സിലാക്കേണ്ടത്.ഈ 20ാം നൂറ്റാണ്ടില്‍ ആണ്‍കുട്ടികള്‍ ഇറങ്ങിയാലോ നൃത്തം ചെയ്താലോ പൊളിയാത്ത ഒരു റോഡും പെണ്‍കുട്ടികള്‍ ഇറങ്ങിയാല്‍ പൊളിയില്ല. പൊതു സ്ഥലത്ത് പെണ്‍കുട്ടികള്‍ വന്നാല്‍ ആകെ പൊളിയാന്‍ സാധ്യതയുള്ളത് ചിലരുടെ മനസ്സിലെ പൊള്ളയായ കപട സദാചാര ബോധം മാത്രമാണ്. പിന്നെ എസ് എഫ് ഐ ക്കാര്‍ക്ക് എന്താ ഇവിടെ കാര്യമെന്ന് ചോദിക്കുന്നവരോട്,നിങ്ങളീ പറയുന്ന മതം പറഞ്ഞ് രാഷ്ട്രീയം കളിക്കുന്ന എം എസ് എഫ് ക്കാരെ കൊണ്ട് കേരളത്തിലെ എതെങ്കിലും ഒരു ക്യാമ്പസില്‍ ഈ പണ്ഡിതരുടെ അഭിപ്രായം പറയിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമൊ?.മതം ഉയര്‍ത്തി പിടിക്കേണ്ടത് മനുഷ്യ വിമോചനമാണ്. അല്ലാതെ പുതിയ തടവറകള്‍ സൃഷ്ടിക്കലാവരുത്!.ഇത്തരം പിന്തിരിപ്പന്‍ നിലപാടുകളെ പുതിയ തലമുറ പറ പറപ്പിക്കും എന്ന് നാട്ടില്‍ ഇറങ്ങിയാല്‍ ഈ നിലപാടുകാര്‍ക്ക് ബോധ്യപ്പെടാന്‍ സാധിക്കുന്നതെ ഉള്ളൂ!







