ഹായിൽ: ബെസ്റ്റ് വേ കൾച്ചറൽ സൊസൈറ്റി ഹായിൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണസദ്യയും സൗഹൃദ സംഗമവും സംഘടിപ്പിച്ചു. അറഫ ദർബാർ ഓഡിറ്റോറിയത്തിൽ വെച്ചുനടന്ന ചടങ്ങിൽ നിരവധിയാളുകൾ പങ്കെടുത്തു. പ്രവാസത്തിരക്കുകൾക്കിടയിലും നാടിന്റെ ഓണസ്മരണകൾ പുതുക്കുന്ന വേദി കൂടിയായി പരിപാടി മാറി.
ബെസ്റ്റ് വേ ഹായിൽ എക്‌സിക്യൂട്ടീവ് അംഗം റജീസ് ഇരിട്ടി അധ്യക്ഷത വഹിച്ച ചടങ്ങ് പ്രമുഖ സാമൂഹിക പ്രവർത്തകൻ ചാൻസ റഹ്മാൻ ഉദ്ഘാടനം ചെയ്തു. ബെസ്റ്റ് വേ എക്‌സിക്യൂട്ടീവ് അംഗം സന്തോഷ് കുമാർ, സാമൂഹിക പ്രവർത്തകരായ അഫ്സൽ കായംകുളം, നൗഫൽ പറക്കുന്ന്, പുഷ്പൻ ബേത്തൂർ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്നു.
ഹായിൽ മേഖലയിലെ നിരവധി ബെസ്റ്റ് വേ ഡ്രൈവർമാരും കുടുംബാംഗങ്ങളും ആഘോഷ പരിപാടികളിൽ പങ്കാളികളായി. ബെസ്റ്റ് വേ ഹായിൽ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗം അഷ്റഫ് നരിക്കുനി ചടങ്ങിന് നന്ദി പറഞ്ഞു.







