തളിപ്പറമ്പ് – മലയോര ഹൈവേയിലെ അലക്കോട് രയരോത്ത് ഉണ്ടായ വാഹനാപകടത്തിൽ കുടുംബനാഥൻ മരിച്ചു. മാലോം പുഞ്ചയിലെ ചെല്ലാനിക്കാട്ടിൽ വിൻസെന്റ്( 60) ആണ് മരിച്ചത്.
മകൻ റോബർട്ടിന്റെ ഒത്തു കല്യാണത്തിന് ശേഷം കരുവൻചാലിലെ പുതിയ വീട്ടിലേക്ക് മടങ്ങവെയാണ് അപകടം. വിൻസെന്റ് സഞ്ചരിച്ച സ്കൂട്ടി നിയന്ത്രണം വിട്ട് ഇലക്ട്രിക്പോസ്റ്റിലിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
മാലോം പുഞ്ചയിൽ കടുംബ സമേതം കഴിയുന്ന വിൻസെന്റ് അടുത്തിടെ കരുവൻചാലിൽ പുതിയ വീട് പണിതിരുന്നു. ഒത്തു കല്യാണത്തിനു കൂടെ പോയ മകൻ ഉൾപ്പെടെ ഉള്ള ആളുകൾ മറ്റൊരു വാഹനത്തിൽ ആണ് വീട്ടിലേക്ക് മടങ്ങിയത്. എന്നാൽ വിൻസെന്റ് സ്കൂട്ടിയിൽ തന്നെ യാത്ര തിരിക്കുകയായിരുന്നു. ഭാര്യ റോസമ്മ.
മക്കൾ – റോബർട്ട്. ബ്രിജിത്ത. ജാനറ്റ്. മരുമക്കൾ സാന്റോ. മജോ.
മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group