റിയാദ്: സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ സീസണിലെ ഏറ്റവും വലിയ മെഗാ ഓഫർ ഷോപ്പിംഗ് പ്രഖ്യാപിച്ചു. ‘ലുലു ഫ്ലാറ്റ് ഫിഫ്റ്റി സെയിൽ’ വഴി ഓഗസ്റ്റ് 26 മുതൽ 29 വരെയുള്ള നാല് ദിവസങ്ങളിൽ എല്ലാ വിഭാഗം ഉൽപ്പന്നങ്ങൾക്കും 50 ശതമാനം വിലക്കിഴിവ് ലഭിക്കും. കഴിഞ്ഞ രണ്ടു വർഷങ്ങളിലും വലിയ വിജയമായതിനെത്തുടർന്ന്, കൂടുതൽ ഓഫറുകളോടെയും വിപുലമായ കാറ്റഗറികളോടെയുമാണ് മൂന്നാം വർഷവും ഈ ഷോപ്പിംഗ് മഹോത്സവം എത്തുന്നത്.
റിയാദിൽ നടന്ന ചടങ്ങിൽ ലുലു സൗദി ഹൈപ്പർമാർക്കറ്റ് ഡയറക്ടർ മുഹമ്മദ് ഹാരിസും മറ്റ് പ്രമുഖരും ചേർന്ന് ലുലു ഫ്ലാറ്റ് ഫിഫ്റ്റി സെയിലിന്റെ ലോഗോ പ്രകാശനം ചെയ്തു.


ഓഫറുകൾ ലഭ്യമാകുന്ന പ്രധാന മേഖലകൾ:
- ഹൈപ്പർമാർക്കറ്റ് കാറ്റഗറികൾ: ഗ്രോസറി, വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ, ബേക്കറി, ഫാഷൻ, ഇലക്ട്രോണിക്സ്, ഡിജിറ്റൽ ഗാഡ്ജറ്റുകൾ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലും അൻപത് ശതമാനം ഡിസ്കൗണ്ട്.
- റീട്ടെയ്ൽ ഷോപ്പുകളും റെസ്റ്റോറന്റുകളും: ലുലു മാളുകളിലെ പ്രമുഖ വസ്ത്ര ബ്രാൻഡുകൾ ഉൾപ്പെടെയുള്ള റീട്ടെയ്ൽ ഷോപ്പുകളിൽ 50% വരെ വിലക്കിഴിവും റെസ്റ്റോറന്റുകളിൽ സർപ്രൈസ് ഓഫറുകളും ലഭ്യമാണ്.
ലുലുവിൽ എപ്പോഴും വിശ്വാസമർപ്പിക്കുന്ന ഉപഭോക്താക്കൾക്കായി ഒരുക്കുന്ന മികച്ച ലാഭവിഹിതമാണിതെന്ന് ലുലു ഹൈപ്പർമാർക്കറ്റ്സ് സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് വ്യക്തമാക്കി.
ലളിതമായ പേയ്‌മെന്റ് സൗകര്യങ്ങൾ: ഉപഭോക്താക്കൾക്കായി പ്രമുഖ ബാങ്കുകളുമായി സഹകരിച്ച് ആകർഷകമായ പണമടയ്ക്കൽ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
- 0% ഇൻസ്റ്റാൾമെന്റ്: റിയാദ് ബാങ്ക്, അറബ് നാഷണൽ ബാങ്ക് (ANB), എസ്‌എൻബി (SNB), സാബ് (SAB), എമിറേറ്റ്സ് എൻ.ബി.ഡി, അൽ രാജ്ഹി എന്നീ ബാങ്കുകൾ വഴി പലിശരഹിത തവണ വ്യവസ്ഥകൾ.
- ക്രെഡിറ്റ് കാർഡ് ഓഫറുകൾ: കാഷ്ബാക്ക് പ്രൊമോഷനുകൾ ലഭ്യമാണ്.
- പേ ലേറ്റർ സേവനം: ടാബി (Tabby), തമാര (Tamara) എന്നിവ വഴി ‘ഷോപ്പ് നൗ, പേ ലേറ്റർ’ സൗകര്യവും പ്രയോജനപ്പെടുത്താം.







