കണ്ണൂർ – വിമാനത്താവളംകേന്ദ്രീകരിച്ച് കള്ളക്കടത്ത് സ്വർണ്ണം തട്ടിയെടുക്കുന്ന ക്വട്ടേഷൻ സംഘത്തിലെ പ്രധാനി പിടിയിൽ. കൂത്തുപറമ്പ് നിർമ്മലഗിരി മൂന്നാംപീടിക ഹിബ മൻസിലിൽ സി. കെ. റഹീസാണ് (34) പിടിയിലായിലായത്. കൂത്തുപറമ്പ് എ. സി. പി വേണുഗോപാലിന്റെ നിർദ്ദേശപ്രകാരം മട്ടന്നൂർ എയർപോർട്ട് സി. ഐ, അഭിലാഷാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
മലപ്പുറം പുളിക്കൽ ചെട്ട്യാംതൊടി ഹൗസിൽ പി സുലൈഖയുടെ മകൻ ഷിബിലിനെ ( 19 ) ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ പോയതുമായി ബന്ധപ്പെട്ട കേസിൽ നടത്തിയ അന്വേഷണമാണ് റഹീസിലേക്ക് എത്തിയത്തിയത്. ഇക്കഴിഞ്ഞമാർച്ച് 3ന് പുലർച്ചെയായിരുന്നു തട്ടിക്കൊണ്ടുപോകൽ. വിരാജ് പേട്ട കൊട്ടോളിയിലെ ഹനീഫ ഫൈസിയുടെ മാതാവിന്റെ കൈവശം സുലൈഖയുടെ ഭർത്താവ് ഗൾഫിൽ നിന്ന് സ്വർണ്ണം കൊടുത്തയച്ചിരുന്നു.
ഈ സ്വർണ്ണം കണ്ണൂർ വിമാനത്താവളത്തിൽത്തിൽവച്ച് കസ്റ്റംസ് പിടികൂടുകയും എട്ടര ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ഈ വിവരം ഹനീഫ ഫൈസിയുടെ മാതാവ് സുലൈഖയെ അറിയിച്ചിരുന്നു. ഒപ്പം തന്നെ സ്വർണം പൊട്ടിക്കൽ ഉൾപ്പെടെ നിരവധി കേസിലെ പ്രതിയായ റഹീസിനെയും വിവരമറിയിച്ചുവത്രേ. ഈ വിവരമറിഞ്ഞ് റഹീസ് സ്ഥലരത്തെത്തിയപ്പോഴേക്കും ഷിബിൽ പിഴയടച്ച് സ്വർണ്ണം കൈപ്പറ്റി സ്ഥലം വിട്ടിരുന്നു. സ്വർണം കൈപ്പറ്റി പുറത്തിറങ്ങിയ ഷിബിലിയെ, ഹനീഫ ഫൈസിയുടെയും, റഹീസിന്റെയും നേതൃത്വത്തിൽ കാറിൽ തട്ടി രക്കാണ്ടുപോവുകയായിരുന്നു. ഒരു ലോഡ്ജിൽ തടങ്കലിൽ പാർപ്പിക്കുകയും മർദ്ദിക്കുകയും ചെയ്തശേഷം മൂന്ന് ദിവസം കഴിഞ്ഞാണ് ഷിബിലിയെ വിട്ടയച്ചത്.
ഈ കേസിൽ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറിൻ്റെ ഉടമയായ കായലോട് പത്തൊമ്പതാം മൈൽ ചാലക്കുന്ന്ഹൗസിൽ കെ. നിസാമുദ്ദീനെ പോലീസ് അറസ്റ്റ് ചെയ് തിരുന്നു. എന്നാൽ റഹീസ് ഒളിവിൽ പോവുകയായിരുന്നു. ഇയാൾ വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് പോലീസ് വീട് വളയുകയായിരുന്നു. വീട്ടിൽ നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച നഹീസ് വീണു പരിക്കേൽക്കുകയും ചെയ്തു. ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ജില്ലക്കകത്തും പുറത്തുമായി സ്വർണം പൊട്ടിക്കൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ റഹീസെന്ന് പോലീസ് പറഞ്ഞു.