കെയ്റോ: ലിവര്‍പൂളിലെ ഒന്‍പത് വര്‍ഷത്തെ ചരിത്രപരമായ കരിയറിന് വിരാമമിട്ടുകൊണ്ട് ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സല ഫ്രീ ഏജന്റായി തുര്‍ക്കി ക്ലബ്ബ് ട്രാന്സണ്സ്പോറിലേക്ക്. കഴിഞ്ഞ സീസണൊടുവില്‍ ലിവര്‍പൂള്‍ വിട്ട സല ഫ്രീ ഏജന്റായാണ് ക്ലബ്ബില്‍ ചേരുന്നത്. തുര്‍ക്കി ക്ലബ്ബായ ട്രാബ്സണ്സ്പോറിന്റെ വിളിപ്പേരാണ് കരിങ്കടല്‍ കൊടുങ്കാറ്റ്. ഏഴുതവണ തുര്‍ക്കിഷ് സൂപ്പര്‍ ലീഗ് കിരീടം നേടിയിട്ടുണ്ട് ട്രാബ്സണ്‍സ്പോര്‍. . ഇതില്‍ ആറെണ്ണവും 1976-നും 1984-നും മധ്യേയായിരുന്നു. 38 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ 2022-ലാണ് അവര്‍ അവസാനമായി ലീഗ് കിരീടം നേടിയത്.
ലിവര്‍പൂളിനോട് സാലാം പറഞ്ഞ സലയുമായി തുര്‍ക്കി ക്ലബ്ബ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയെന്നാണ് വിവരം. 2017 ജൂണില്‍ റോമയില്‍ നിന്നാണ് സല ലിവര്‍പൂളിലെത്തിയത്. ഒന്‍പത് വര്‍ഷം നീണ്ട കരിയറില്‍ ക്ലബ്ബിനൊപ്പം നിരവധി കിരീടങ്ങള്‍ നേടി. രണ്ട് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍, ചാംപ്യന്‍സ് ലീഗ്, ക്ലബ്ബ് ലോകകപ്പ്, യുവേഫ സൂപ്പര്‍ കപ്പ്, എഫ്എ കപ്പ്, രണ്ട് ഇഎഫ്എല്‍ കപ്പുകള്‍, കമ്യൂണിറ്റി ഷീല്‍ഡ് എന്നിവ നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇംഗ്ലണ്ടിലെ കളിജീവിതത്തിനിടെ നാലു തവണ പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ടും, 2018, 2022, 2025 വര്‍ഷങ്ങളില്‍ പ്രഫഷനല്‍ ഫുട്ബോളേഴ്സ് അസോസിയേഷന്റെ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരവും ഈജിപ്ഷ്യന്‍ താരം സ്വന്തമാക്കി.
ലിവര്‍പൂളിനായി 442 മല്‍സരങ്ങളില്‍നിന്ന് 257 ഗോളുകളും 120 അസിസ്റ്റുകളും സലയുടെ പേരിലുണ്ട്. ഈ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറിലെത്തിയ ഈജിപ്ത് ടീമിലും സല അംഗമായിരുന്നു. ലോകകപ്പില്‍ അര്‍ജന്റീനയോട് 3-2നാണ് ഈജിപ്ത് തോറ്റത്.







