റിയാദ്: സൗദി അറേബ്യയിലെ പ്രവാസികള്‍ക്ക് ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ അബ്ശിര്‍ ഓണ്‍ലൈന്‍ സര്‍വീസ് വഴി തിരുത്താന്‍ സൗകര്യമായി. ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി കേണല്‍ സാലിഹ് ബിന്‍ സഅദ് അല്‍മുറബ്ബ ഇന്നലെയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
റിയാദിലെ ജവാസാത്ത് ആസ്ഥാനത്ത് അബ്ശിറിലെ പുതിയ ഓണ്‍ലൈന്‍ സേവനങ്ങളെ അദ്ദേഹം പരിചയപ്പെടുത്തി.
സൗദിയില്‍ ജനിച്ചവരുടെ ജനന സര്‍ട്ടിഫിക്കറ്റുകളിലെയും മരണ സര്‍ട്ടിഫിക്കറ്റുകളിലെയും അപാകതകള്‍ തിരുത്താന്‍ അഹവാലുല്‍ മദനി ഓഫീസുകളില്‍ നേരിട്ട് പോകേണ്ടിയിരുന്നു. ഇതാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി ആക്കിയിരിക്കുന്നത്. പുതിയ സേവനം പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group





