Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, July 29
    Breaking:
    • സാമ്പത്തിക കേസും പക്ഷാഘാതവും യാത്രാവിലക്കും തളർത്തിയ പ്രവാസിക്ക് രക്ഷകനായി എം.എ യൂസഫലി; ഹൈദരാബാദ് സ്വദേശി നാട്ടിലേക്ക് മടങ്ങി
    • വ്ലോഗർ ദിൽഷാദിനെ മേഘാലയയിൽ കണ്ടെത്തി; അപകടനില തരണം ചെയ്തു, നാട്ടിലേക്ക് എത്തിക്കും
    • മൂന്ന് പതിറ്റാണ്ട് പ്രവാസം, പങ്കജാക്ഷന്‍ നാട്ടിലേക്ക്; തൃശൂര്‍ ജില്ലാ സൗഹൃദവേദി യാത്രയയപ്പ് നല്‍കി
    • ഇറാഖിലെ തിരിച്ചടി സ്വയം പ്രതിരോധമെന്ന് സൗദി അറേബ്യ; ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടതായി പി.എം.എഫ്
    • ഇന്ത്യയിൽ ശതകോടീശ്വരൻമാരുടെ എണ്ണത്തിൽ വൻ വർധനവ്; പ്രതിവർഷം 100 കോടിയിലധികം വരുമാനമുള്ളവരുടെ എണ്ണം 576 ആയി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സാമ്പത്തിക കേസും പക്ഷാഘാതവും യാത്രാവിലക്കും തളർത്തിയ പ്രവാസിക്ക് രക്ഷകനായി എം.എ യൂസഫലി; ഹൈദരാബാദ് സ്വദേശി നാട്ടിലേക്ക് മടങ്ങി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/07/2026 Saudi Arabia Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: സാമ്പത്തിക ബാധ്യതയും യാത്രാവിലക്കും മൂലം പ്രയാസത്തിലാവുകയും തുടർന്ന് പക്ഷാഘാതം പിടിപെട്ട് അഭയകേന്ദ്രത്തിൽ ദുരിതജീവിതം നയിക്കുകയും ചെയ്ത ഹൈദരാബാദ് സ്വദേശിക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ കരുണയിൽ നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങി. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അബ്ദുൽ അലീമാണ് (56) നിയമക്കുരുക്കുകളിൽ നിന്ന് മോചനം നേടി ജന്മനാട്ടിലേക്ക് തിരിച്ചത്.

    15 വർഷത്തിലധികമായി സൗദിയിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന അലീം തവണ വ്യവസ്ഥയിൽ ഒരു കാർ വാങ്ങിയിരുന്നു. എന്നാൽ ഭാര്യയുടെ ഗുരുതരമായ രോഗവിവരമറിഞ്ഞ് നാട്ടിലേക്ക് അടിയന്തരമായി പോകേണ്ടി വരികയും തുടർന്ന് ഭാര്യ മരണപ്പെടുകയും ചെയ്തതോടെ മാനസിക ആഘാതത്തിലായ അലീമിന് സമയബന്ധിതമായി സൗദിയിൽ തിരിച്ചെത്താൻ സാധിച്ചില്ല. പിന്നീട് മൂന്ന് വർഷങ്ങൾക്ക് ശേഷം പുതിയ വിസയിൽ ഹൗസ് ഡ്രൈവറായി സൗദിയിൽ തിരിച്ചെത്തിയെങ്കിലും കാറിന്റെ കുടിശ്ശിക വരുത്തിയ വലിയ തുക കാരണം കോടതി അദ്ദേഹത്തിന് യാത്രാവിലക്ക് ഏർപ്പെടുത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇതിനിടെ പക്ഷാഘാതം പിടിപെട്ട് ശരീരത്തിന്റെ ഒരുവശം തളർന്ന അലീമിനെ ജിദ്ദ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിസ്ചാർജ് ആയിട്ടും ഏറ്റെടുക്കാൻ ആളില്ലാത്തതിനെ തുടർന്ന് ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം ‘വഖഫ് ദാറകും’ എന്ന അഭയകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

    വിവരമറിഞ്ഞ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഉടൻ തന്നെ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടു. വാഹനം വാങ്ങിയ വകയിൽ അലീം കമ്പനിക്ക് അടച്ചുതീർക്കാനുണ്ടായിരുന്ന മുഴുവൻ കുടിശ്ശിക തുകയും യൂസഫലി അടച്ചുതീർത്തു. തുടർന്ന് യാത്രാവിലക്ക് നീക്കുന്നതിനായുള്ള നിയമനടപടികൾ ലുലു ഗ്രൂപ്പ് പ്രതിനിധികൾ വേഗത്തിലാക്കി.

    യൂസഫലിയുടെ നിർദേശപ്രകാരം ലുലു സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് അഭയകേന്ദ്രത്തിലെത്തി അലീമിനെ കാണുകയും അലീമിനും സഹായിക്കുമുള്ള വിമാന ടിക്കറ്റുകൾ കൈമാറുകയും ചെയ്തു. ജിദ്ദയിലെ ഇന്ത്യൻ കോണ്‍സുലേറ്റിന്റെ സജീവ പിന്തുണയോടെ എമർജൻസി സർട്ടിഫിക്കറ്റും ഫൈനൽ എക്സിറ്റും അടക്കമുള്ള നടപടികൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം അദ്ദേഹം നാട്ടിലേക്ക് തിരിച്ചു.

    ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമ വിഭാഗം അംഗം ഷമീർ നദ്‌വി, ലുലു റീജ്യണൽ ഡയറക്ടർ അബ്ദുസ്സലാം, പ്രതിനിധി അബ്ദുൽ മജീദ് എന്നിവരും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഒപ്പമുണ്ടായിരുന്നു. ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുയർത്തിയ എം.എ. യൂസഫലിക്ക് വിതുമ്പലോടെയാണ് അലീം നന്ദി രേഖപ്പെടുത്തിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abdul Aleem Lulu MA Yousaf Ali
    Latest News
    സാമ്പത്തിക കേസും പക്ഷാഘാതവും യാത്രാവിലക്കും തളർത്തിയ പ്രവാസിക്ക് രക്ഷകനായി എം.എ യൂസഫലി; ഹൈദരാബാദ് സ്വദേശി നാട്ടിലേക്ക് മടങ്ങി
    29/07/2026
    വ്ലോഗർ ദിൽഷാദിനെ മേഘാലയയിൽ കണ്ടെത്തി; അപകടനില തരണം ചെയ്തു, നാട്ടിലേക്ക് എത്തിക്കും
    29/07/2026
    മൂന്ന് പതിറ്റാണ്ട് പ്രവാസം, പങ്കജാക്ഷന്‍ നാട്ടിലേക്ക്; തൃശൂര്‍ ജില്ലാ സൗഹൃദവേദി യാത്രയയപ്പ് നല്‍കി
    29/07/2026
    ഇറാഖിലെ തിരിച്ചടി സ്വയം പ്രതിരോധമെന്ന് സൗദി അറേബ്യ; ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടതായി പി.എം.എഫ്
    29/07/2026
    ഇന്ത്യയിൽ ശതകോടീശ്വരൻമാരുടെ എണ്ണത്തിൽ വൻ വർധനവ്; പ്രതിവർഷം 100 കോടിയിലധികം വരുമാനമുള്ളവരുടെ എണ്ണം 576 ആയി
    29/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version