റിയാദ്: മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ സാമൂഹ്യപ്രവർത്തകൻ കളപറമ്പിൽ പങ്കജാക്ഷന് തൃശൂർ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
സൗഹൃദവേദി പ്രസിഡന്റ് ഷാഹിദ് അറക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സൂരജ് കുമാർ സ്വാഗതം ആശംസിച്ചു. കഴിഞ്ഞ 30 വർഷമായി റിയാദിലെ വിവിധ സാമൂഹ്യ-സാംസ്‌കാരിക മേഖലകളിൽ പങ്കജാക്ഷൻ നൽകിയ സേവനങ്ങളെയും അദ്ദേഹത്തിന്റെ സൗഹൃദബന്ധങ്ങളെയും ചടങ്ങിൽ പങ്കെടുത്തവർ അനുസ്മരിച്ചു.
എഫ്.എസ്.എസ് ചെയർമാൻ കൃഷ്ണകുമാർ സി.വി, മെമ്പർഷിപ്പ് കോർഡിനേറ്റർ ശരത് ജോഷി, ഫിനാൻഷ്യൽ കൺട്രോളർ രാജീവ് വാര്യർ, പ്രോഗ്രാം കോർഡിനേറ്റർ സുരേഷ് തിരുവില്ലാമല, മീഡിയ കൺവീനർ ജയൻ കൊടുങ്ങല്ലൂർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സംഘടനയുടെ സ്നേഹോപഹാരം പ്രസിഡന്റും മറ്റ് ഭാരവാഹികളും ചേർന്ന് അദ്ദേഹത്തിന് കൈമാറി.
തൃശ്ശൂർ ചുവന്നമണ്ണ് സ്വദേശിയായ കളപറമ്പിൽ പങ്കജാക്ഷൻ (കണ്ടൻകുട്ടി-വത്സല ദമ്പതികളുടെ മകൻ) റിയാദിലെ സ്വകാര്യ കമ്പനിയിൽ 31 വർഷത്തെ സേവനത്തിന് ശേഷമാണ് പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്നത്. ഭാര്യ: അനിത, മക്കൾ: അമൃത, അംഗിത. ചടങ്ങിൽ പങ്കജാക്ഷൻ നന്ദി രേഖപ്പെടുത്തി.





