റിയാദ് – തലസ്ഥാന നഗരിയിലെ സുലൈമാനിയ ഡിസ്ട്രിക്ടില്‍ പെട്രോള്‍ ടാങ്കറില്‍ അഗ്നിബാധ. ടാങ്കറിന്റെ മുന്‍വശത്താണ് തീ പടര്‍ന്നുപിടിച്ചത്. സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ തീയണച്ചു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ഏതാനും വാഹനങ്ങള്‍ക്കും സമീപത്തെ വാണിജ്യ കെട്ടിടത്തിന്റെ മുന്‍ഭാഗത്തിനും കേടുപാടുകള്‍ സംഭവിച്ചു. വിവരം ലഭിച്ചയുടനെ സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ കുതിച്ചെത്തി തീ നിയന്ത്രിക്കുകയും കൂടുതല്‍ സ്ഥലത്തേക്ക് പടര്‍ന്നുപിടിക്കുന്നത് തടയുകയും ചെയ്തതായി സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി. തീപിടുത്തത്തിന്റെ കാരണത്തെ കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും സിവില്‍ ഡിഫന്‍സ് പറഞ്ഞു.