ന്യൂയോര്‍ക്ക് സിറ്റി – ബഹ്‌റൈനെതിരായ ഇറാന്‍ ആക്രമണത്തില്‍ യു.എന്‍ രക്ഷാ സമിതി ശക്തമായ നടപടിയെടുക്കണമെന്ന് ബഹ്‌റൈന്‍ വിദേശ മന്ത്രി അബ്ദുല്ലത്തീഫ് അല്‍സയ്യാനി ആവശ്യപ്പെട്ടു. ഈ ആഴ്ച ബഹ്‌റൈനെതിരെ വീണ്ടും വഞ്ചനാപരമായ ആക്രമണമുണ്ടായി. ഫെബ്രുവരി 28 മുതല്‍ ബഹ്‌റൈന്‍ 808 ആക്രമണങ്ങള്‍ നേരിട്ടതായി, ബഹ്റൈന്റെ അഭ്യര്‍ഥനപ്രകാരം വിളിച്ചുചേര്‍ത്ത അടിയന്തിര രക്ഷാ സമിതി സെഷനില്‍ അബ്ദുല്ലത്തീഫ് അല്‍സയ്യാനി പറഞ്ഞു. 203 ബാലിസ്റ്റിക് മിസൈലുകളും 605 ഡ്രോണുകളും ഉപയോഗിച്ച് ബഹ്‌റൈനില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെടുകയും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 465 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജൂണ്‍ 17 ന് അമേരിക്കുമായി ബഹ്റൈന്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചതിനു ശേഷമാണ് ഏറ്റവും പുതിയ ആക്രമണങ്ങള്‍ ഉണ്ടായത്.
തങ്ങളുടെ അധികാരത്തിനെതിരായ ഇത്രയും വ്യക്തമായ വെല്ലുവിളി നേരിടുമ്പോള്‍ രക്ഷാ സമിതി കാഴ്ചക്കാരായി തുടരില്ലെന്ന ആത്മവിശ്വാസത്തോടെയാണ് ബഹ്റൈന്‍ അടിയന്തിര യോഗത്തിന് അഭ്യര്‍ഥിച്ചത്.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനും യു.എ.ഇയിലെ ബരാക ആണവ നിലയത്തിനും നേരെ ആക്രമണങ്ങളുണ്ടായി. ബരാക ആണവ നിലയത്തിനെതിരായ ഡ്രോണ്‍ ആക്രമണ മേഖലയെ ആണവ സുരക്ഷാ ദുരന്തത്തിന്റെ വക്കിലെത്തിച്ചു. ഇറാന്‍ ആക്രമണങ്ങള്‍ 136 അംഗരാജ്യങ്ങളു



