റിയാദ്: സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ദേശീയ സമിതിയുടെ നേതൃത്വത്തിൽ 19 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി നടത്തിയ “ദ ലൈറ്റ് സൗദി ഓൺലൈൻ ജൂനിയർ റമദാൻ 2024” വിജയികളെ പ്രഖ്യാപിച്ചു.
പുതു തലമുറക്ക് ഖുർആനിനെ അടുത്താറിയാൻ ‘അഅലാ മുതൽ നാസ് വരെയുള്ള സൂറത്തുകളുടെ’ അസ്സഅദി ഇംഗ്ലീഷ് തഫ്സീറിനെ ആസ്പദമാക്കി മത്സര പരീക്ഷകൾ നടത്തിയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 600 പരം മത്സരാർത്ഥികൾ പങ്കെടുത്തു.
സൽമാൻ ആലപ്പുഴ, റാദിൻ ജുബൈൽ, നെഹാൻ അബ്ദുൽ ഗഫൂർ യാമ്പു എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
അഫീഹ തെക്കിൽ ജിദ്ദ, അഫ്ര സൗബീർ കൊല്ലം, ഫാസിക്ക് നവാസ് ജിദ്ദ, ഹിബാൻ സി അരീക്കോട്, മൻഹ മങ്കട, ഫാത്തിമ സഹ്ല റിയാദ്, ഹന ആഷിഖ് കോഴിക്കോട്, അമാൻ മുഹമ്മദ് കൊട്ടപ്പുറം, ഷെഹ്സ ഫാദിയ ജിദ്ദ, മുഹമ്മദ് റാസിൻ ജിദ്ദ, അഹ്മദ് ഐമൻ കൊട്ടപ്പുറം , ഷെസ അബ്ദുൽ ഗഫൂർ യാമ്പു, മുഹമ്മദ് ഫരീദ് ദമ്മാം, റഫ എടപ്പറ്റ വണ്ടൂർ എന്നിവർ തുടർ സ്ഥാനങ്ങൾക്ക് അർഹരായി.
thelightjuniors.com എന്ന വെബ്സൈറ്റ് വഴി നടന്ന മത്സരങ്ങൾ സൗദിയിലെ വിവിധ ഇസ്‌ലാഹി സെന്ററുകളിൽനിന്നുള്ള ‘വെളിച്ചം സൗദി ഓൺലൈൻ’ കോഓഡിനേറ്റർമാരും കൺവീനർമാരും നിയന്ത്രിച്ചു. ദ ലൈറ്റ് ജൂനിയേഴ്‌സ് പുതിയ പഠനപദ്ധതി ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പഠന പദ്ധതിയിൽ പങ്കെടുക്കുന്നവർ വെബ്സൈറ്റ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യാമെന്ന് സംഘാടകർ അറിയിച്ചു.