Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, June 16
    Breaking:
    • ഫിഫ ലോകകപ്പ്; തേരോട്ടം തുടരാൻ മെസ്സിയും സംഘവും, അരങ്ങേറ്റം കുറിക്കാൻ ജോർദാൻ
    • ഫിഫ ലോകകപ്പ്; എംബാപ്പെയുടെ ഫ്രാൻസും ഹാലണ്ടിന്റെ നോർവേയും ഇന്നിറങ്ങുന്നു
    • ബിജു പി. നീലീശ്വരത്തിന്റെ ‘മണൽത്തട്ട്’ പ്രകാശനം ചെയ്തു
    • ജുബൈൽ കെഎംസിസി ഹോസ്പിറ്റൽ ഏരിയ അക്കാഡമിക് എക്സലൻസ് അവാർഡ് സീസൺ 4 സംഘടിപ്പിച്ചു
    • അബൂദാബിയിലെ ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ “പ്രൗഡ് ഓഫ് യു എ ഇ” സാംസ്‌കാരിക-സമൂഹ സംഗമൊരുക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ബിജു പി. നീലീശ്വരത്തിന്റെ ‘മണൽത്തട്ട്’ പ്രകാശനം ചെയ്തു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/06/2026 Saudi Arabia Events Gulf 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ നാടകപ്രവർത്തകൻ ബിജു പി. നീലീശ്വരം എഴുതിയ അനുഭവക്കുറിപ്പുകളുടെ സമാഹാരം ‘മണൽത്തട്ട് ; ഒരു അറേബ്യൻ നാടകവണ്ടിയുടെ യാത്രാനുഭവങ്ങൾ’ ദമ്മാമിൽ പ്രകാശനം ചെയ്തു. സൗദി മലയാളീ സമാജം സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷനായിരുന്നു. സൗദി ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ അഹ്‌മദ്‌ അൽ മുല്ല ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാഹിത്യപ്രവർത്തന രംഗത്ത് സൗദി മലയാളീ സമാജം നടത്തുന്ന നിസ്തുലമായ സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു. പ്രമുഖ എഴുത്തുകാരിയും സാഹിത്യ സാംസ്കാരിക പ്രവർത്തകയുമായ സബീന എം. സാലി പുസ്തകത്തിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു. നടനും,സംവിധായകനും നാടകപ്രവർത്തകനുമായ പ്രമോദ് കോഴിക്കോട് പുസ്തകം ഏറ്റുവാങ്ങി.

    സൗദി മലയാളീ സമാജം ജനറൽ സെക്രട്ടറി ഡോ. സിന്ധു ബിനു പുസ്തകപരിചയം നടത്തി. നാടകത്തെ പ്രഥമ പ്രണയമാക്കിയ ഒരു കൂട്ടം സൗദി അറേബ്യൻ പ്രവാസികളുടെയും അവരെ മുന്നിൽ നിന്ന് നയിച്ച ബിജു പി. നീലീശ്വരം എന്ന പ്രതിഭാശാലിയായ നാടകക്കാരന്റെയും ജീവിതയാത്ര പറയുന്ന ഏറെ വ്യത്യസ്തമായൊരു പുസ്തകമാണ് ‘മണൽത്തട്ട് – ഒരു അറേബ്യൻ നാടകവണ്ടിയുടെ യാത്രാനുഭവങ്ങൾ’. ഡെസ്റ്റിനി ബുക്ക്സ് കോഴിക്കോട് പ്രസിദ്ധീകരിച്ച ഈ പുസ്തകം കേവലം അനുഭവക്കുറിപ്പുകൾ മാത്രമല്ല ജീവിതം തുടിക്കുന്ന ഒരു നീണ്ട നാടകക്കാലത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പിന്നിട്ട 20 വർഷങ്ങളിലെ തന്റെ നാടക പ്രവർത്തനങ്ങൾ, അതിലൂടെ പഠിച്ച അനുഭവപാഠങ്ങൾ, പരാതികൾ, പരിഭവങ്ങൾ, നിരാശകൾ, സന്തോഷങ്ങൾ എന്നിവയെല്ലാം ഈ പുസ്തകത്തിൽ ബിജു പി നീലീശ്വരം പകർത്തിയിരിക്കുന്നുവെന്നും പ്രവാസലോകത്തെ നാടകത്തെ കുറിച്ചറിയാൻ ഈ പുസ്തകം വായിക്കപ്പെടേണ്ടതുണ്ടെന്നും പുസ്തകാവതരണത്തിൽ ഓർമ്മിപ്പിച്ചു. സമാജം ദേശീയ പ്രസിഡന്റ് മാലിക് മഖ്ബൂൽ, സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖരായ ജോളി ലോനപ്പൻ, പ്രദീപ്‌ കൊട്ടിയം, ഇ.കെ സലിം, അഡ്വക്കറ്റ് ആർ ഷഹിന എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

    മുഖ്യാതിഥി അഹ്‌മദ്‌ അൽ മുല്ലയ്ക്കുള്ള സമാജത്തിന്റെ ആദരവ് സമാജം രക്ഷാധികാരി മുരളീധരൻ നായർ സമർപ്പിച്ചു. ഗ്രന്ഥകാരൻ ബിജു പി. നീലീശ്വരത്തിനുള്ള സ്നേഹാദരവ് സമാജം രക്ഷാധികാരി ആസിഫ് താനൂരും, നിർവ്വാഹകസമിതിയംഗം ഉണ്ണികൃഷ്ണനും ചേർന്ന് സമ്മാനിച്ചു. പ്രവിശ്യയിലെ സാംസ്‌കാരിക രംഗത്തെ പ്രമുഖവ്യക്തിത്വങ്ങളായ റീം അഹ്‌മദ്‌ മുല്ല, മുരളി ഊട്ടുകുളം, ഷാജി മതിലകം, ആൽബിൻ ജോസഫ്, രഞ്ജിത്ത് വടകര, സുനിൽ മുഹമ്മദ്, സോഫിയ ഷാജഹാൻ, മാത്തുക്കുട്ടി പള്ളിപ്പാട്, സയ്ദ് ഹമദാനി, ലതിക പ്രസാദ്, രശ്മി രാമചന്ദ്രൻ, ഷിബു ഉണ്ണൂണ്ണി, നവാസ് ബഷീർ, ലിബി ജെയിംസ്, ബിജു പൂതക്കുളം, ജയൻ തച്ചമ്പാറ തുടങ്ങി ഒട്ടനവധിപേർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

    ചടങ്ങിന് മുന്നോടിയായി നടന്ന കലാസന്ധ്യയിൽ, കല്ല്യാണി ബിനു, ബിനു കുഞ്ഞ്, നിഖിൽ മുരളീധരൻ, ഡോക്ടർ നവ്യ വിനോദ്, ജസീർ കണ്ണൂർ, സിദ്ദിഖ് കായംകുളം, എന്നിവർ അവതരിപ്പിച്ച ഗാനങ്ങൾ ശ്രദ്ധേയമായി. വിസ്മയ സജീഷ് അവതരിപ്പിച്ച മലയാളി സമാജം അവതരണഗാനത്തിന്റെ മനോഹരമായ നൃത്താവിഷ്കാരം ചടങ്ങിന് മാറ്റുകൂട്ടി. കലാസന്ധ്യയ്ക്ക് ബിനു കുഞ്ഞ് അവതാരകനായിരുന്നു. ബിജു പി. നീലീശ്വരം മറുപടി പ്രസംഗം നടത്തി. മലയാളീ സമാജം ഭാരവാഹികളായ ഫെബിനാ നജ്മുസമാൻ, ഹുസൈൻ ചമ്പോളിൽ, നജ്മുസ്‍മാൻ കുളങ്ങരതൊടി, ബിനു പുരുഷോത്തമൻ, ഷാജു അഞ്ചേരി, ലീന ഉണ്ണികൃഷ്ണൻ, വിനോദ് കുഞ്ഞ്, ഹുസ്ന ആസിഫ്, സരള ജേക്കബ്, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ചടങ്ങിൽ സമാജം രക്ഷാധികാരി ജേക്കബ് ഉതുപ്പ് സ്വാഗതവും, ഓർഗനൈസിംഗ് സെക്രട്ടറി ഷനീബ് അബൂബക്കർ നന്ദിയും പറഞ്ഞു. ഡോ. അമിത ബഷീർ പുസ്തക പ്രകാശന ചടങ്ങിന് അവതാരകയായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    book interduce Malayali Samajam
    Latest News
    ഫിഫ ലോകകപ്പ്; തേരോട്ടം തുടരാൻ മെസ്സിയും സംഘവും, അരങ്ങേറ്റം കുറിക്കാൻ ജോർദാൻ
    16/06/2026
    ഫിഫ ലോകകപ്പ്; എംബാപ്പെയുടെ ഫ്രാൻസും ഹാലണ്ടിന്റെ നോർവേയും ഇന്നിറങ്ങുന്നു
    16/06/2026
    ബിജു പി. നീലീശ്വരത്തിന്റെ ‘മണൽത്തട്ട്’ പ്രകാശനം ചെയ്തു
    16/06/2026
    ജുബൈൽ കെഎംസിസി ഹോസ്പിറ്റൽ ഏരിയ അക്കാഡമിക് എക്സലൻസ് അവാർഡ് സീസൺ 4 സംഘടിപ്പിച്ചു
    16/06/2026
    അബൂദാബിയിലെ ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ “പ്രൗഡ് ഓഫ് യു എ ഇ” സാംസ്‌കാരിക-സമൂഹ സംഗമൊരുക്കി
    16/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version