കയ്റോ – ഗിസ ഗവര്‍ണറേറ്റിലെ കര്‍ദാസ പ്രദേശത്ത് ഇസ്രായില്‍ പതാക പതിച്ച കാറോടിച്ച യുവാവിന് നാട്ടുകാരുടെ വക ക്രൂരമര്‍ദനം. അതിവേഗതയില്‍ പാഞ്ഞുവന്ന ജീപ്പ് ഏതാനും വഴിപോക്കരെ നിയന്ത്രണം വിട്ട് ഇടിക്കേണ്ടതായിരുന്നു. തലനാരിഴക്കാണ് അപകടം ഒഴിവായത്. ഇതാണ് നാട്ടുകാരുടെ രോഷം ആളിക്കത്തിച്ചത്. ഏതാനും പേര് ചേര്‍ന്ന് യുവാവിന്റെ കാര്‍ തടഞ്ഞുനിര്‍ത്തി നന്നായി കൈകാര്യം ചെയ്യുകയായിരുന്നു. മര്‍ദനത്തില്‍ യുവാവിന്റെ മുഖത്തു നിന്നും മറ്റും രക്തമൊലിച്ചു.
സംഘര്‍ഷത്തിനിടെ കൂട്ടത്തില്‍ ഒരാള്‍ അവനെ കൊല്ലൂ എന്ന് ആവര്‍ത്തിച്ച് വിളിച്ചുപറഞ്ഞു. സുരക്ഷാ സേന സ്ഥലത്തെത്തി ചോദ്യം ചെയ്യലിനും ആവശ്യമായ നിയമ നടപടിക്രമങ്ങള്‍ക്കുമായി ഡ്രെവറെ കസ്റ്റഡിയിലെടുത്തു. സംഘര്‍ഷത്തിന്റെ വീഡിയോ ദൃക്സാക്ഷികള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. പ്രതിയുടെ കാറിന്റെ പിന്‍ഭാഗത്ത് രണ്ടു വശങ്ങളിലെയും ചില്ലുകളില്‍ ഇസ്രായില്‍ പതാക പതിച്ചിരുന്നു.



