സന്‍ആ – ഇസ്രായിലില്‍ ആക്രമണം നടത്തിയെന്ന് അറിയിച്ച് ഹൂത്തി സൈനിക വക്താവ് യഹ്‌യ സരീഅ്. തെക്കന്‍ ഇസ്രായിലില്‍ നാലു ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമങ്ങള്‍ നടത്തിയെന്നാണ് യഹ്‌യ സരീഅ് അറിയിച്ചത്. മൂന്ന് ഡ്രോണുകള്‍ എയ്ലാറ്റ് പ്രദേശത്തെ റാമോണ്‍ വിമാനത്താവളത്തെ ലക്ഷ്യമിട്ടപ്പോൾ നാലാമത്തേത് നെഗേവ് മേഖലയിലെ സൈനിക കേന്ദ്രമാണ് ഉന്നം വെച്ചതെന്നും യഹ്‌യ വ്യക്തമാക്കി.
ഇന്നലെ രാവിലെ, തെക്കന്‍ ഇസ്രായിലിലെ റാമോണ്‍ വിമാനത്താവളത്തിന് സമീപം ഡ്രോണുകൾ ഇസ്രായിലി വ്യോമ പ്രതിരോധ സേന വെടിവെച്ചു വീഴ്ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൂത്തി നേതാവ് പ്രസ്താവനയുമായി രംഗത്തെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group