ബെയ്ജിങ്- അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ താരിഫ് 84 ശതമാനത്തില്‍ നിന്ന് 125 ശതമാനമായി വര്‍ധിപ്പിച്ച് ചൈന. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് ഉല്‍പ്പന്നങ്ങളില്‍ 145 ശതമാനം താരിഫ് ഉയര്‍ത്തിയതിനു പിന്നാലെ പകരത്തിനു പകരമായി ചൈനയും അമേരിക്കന്‍ ഉല്‍പ്പന്നങ്ങളില്‍ താരിഫ് ഉയര്‍ത്തുകയായിരുന്നു. ഈ നീക്കം ലോകത്തെ രണ്ട് വലിയ സാമ്പത്തിക ശക്തികള്‍ തമ്മിലുളള വ്യാപാര യുദ്ധം കൂടുതല്‍ കടുപ്പിക്കും.
അന്താരാഷ്ട്ര നിയമങ്ങളും സാമ്പക്കിക വ്യാപാര നിയമങ്ങളുടെ ലംഘനങ്ങളും ഏകപക്ഷീയമാണെന്ന് ചൈനീസ് ധന മന്ത്രാലയം പ്രതികരിച്ചു. അമേരിക്കയുടെ ഈ നീക്കം ആഗോള വിപണിയിലും, വ്യാപാര സംവിധാനങ്ങളിലും പ്രതികൂലമായി ബാധിക്കുമെന്നും ചൈന ആരോപിച്ചു. താരിഫ് യുദ്ധത്തില്‍ വിജയികള്‍ ആരുമില്ലെന്നാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ നിലപാട്. ചൈന യൂറോപ്യന്‍ യൂണിയനുമായി ചേര്‍ന്ന് ഏകപക്ഷീയമായ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണമാണ് സ്വീകരിക്കുന്നത്.
ഈ വ്യാപാരയുദ്ധം ആഗോള സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദർ മുന്നറിയിപ്പ് നല്‍കുന്നു. രണ്ട് വലിയ സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള സംഘര്‍ഷം തുടരുകയാണെങ്കില്‍, അന്താരാഷ്ട്ര വിപണികളിലും വിനിമയ മേഖലയിലും വലിയ അനിശ്ചിതത്വം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. വിപണികളില്‍ നേരത്തെ തന്നേ പ്രതിസന്ധിയുടെ സൂചനകള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.