കാബൂള്‍ – അഫ്ഗാനിസ്ഥാനില്‍ വ്യഭിചാരക്കുറ്റം ആരോപിച്ച് താലിബാന്‍ തീവ്രവാദികള്‍ യുവതിക്ക് പരസ്യമായി ചാട്ടയടി നല്‍കി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അഫ്ഗാനിലെ പര്‍വതപ്രദേശത്ത് മുഖംമറച്ച പുരുഷന്മാരുടെയും കാണികളുടെയും താലിബാന്‍ തീവ്രവാദികളുടെയും നടുവില്‍ ശിക്ഷ നടപ്പാക്കുന്നത് വീഡിയോയില്‍ കാണാം.
ബുര്‍ഖ ധരിച്ച സ്ത്രീയെ പുരുഷന്മാരില്‍ ഒരാള്‍ വടികൊണ്ട് ആവര്‍ത്തിച്ച് അടിച്ചു. ഇതിനിടെ യുവതി വേദനകൊണ്ട് പുളയുന്നുണ്ട്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം താലിബാന്‍ അംഗം തക്ബീര്‍ മുഴക്കുകയും യുവതി സ്ഥലത്തു നിന്ന് എഴുന്നേറ്റ് പോവുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



