അങ്കാറ – തുര്‍ക്കിയുടെ തലസ്ഥാന നഗരിയായ അങ്കാറക്ക് തെക്ക് കോണ്യ നഗരത്തിലെ അസീസിയെ മസ്ജിദിനുള്ളില്‍ വിശ്വാസികളുടെ മുന്നില്‍ തുര്‍ക്കി യുവതി നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പങ്കുവെച്ചു.
വിശ്വാസികളില്‍ ഒരാള്‍ക്കു മുന്നില്‍ യുവതി മനഃപൂര്‍വ്വം നൃത്തം ചെയ്ത് ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇദ്ദേഹം യുവതിയെ ശ്രദ്ധിച്ചില്ല. ഈ സമയത്ത് മസ്ജിദില്‍ വേറെയും വിശ്വാസികള്‍ ഉണ്ടായിരുന്നു. യുവതിയുടെ ചെയ്തിയുടെ വീഡിയോ പുറത്തുവന്നത് തുര്‍ക്കിയില്‍ വിശ്വാസികള്‍ക്കിടയില്‍ രോഷം ജനിപ്പിച്ചു. മതപരമായ പവിത്രത ലംഘിക്കുന്നവരെ ശിക്ഷിക്കുന്നതില്‍ ഗൗരവം കാണിക്കാത്തതാണ് മസ്ജിദില്‍ കയറി ഇത്തരം കോപ്രായങ്ങള്‍ കാണിക്കാന്‍ യുവതിയെ പ്രേരിപ്പിച്ചതെന്ന് തുര്‍ക്കിയിലെ വിശ്വാസികള്‍ സാമൂഹികമാധ്യമങ്ങളില്‍ പറഞ്ഞു.



