Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, June 11
    Breaking:
    • കുവൈറ്റിന് നേരെ മിസൈൽ-ഡ്രോൺ ആക്രമണം: വ്യോമപ്രതിരോധ സംവിധാനം തകർത്തു; വ്യോമപാത അടച്ചു
    • ദുബായ് എമിറേറ്റ്‌സ് റോഡ് അപകടം: ഇരകളുടെ കുടുംബങ്ങള്‍ക്ക് സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
    • ഇറാനെ ആക്രമിച്ച് യു.എസ് യുദ്ധക്കപ്പല്‍
    • ആക്രമണങ്ങള്‍ നിര്‍ത്താന്‍ ഇറാന്‍ ആവശ്യപ്പെട്ടതായി ട്രംപ്
    • ലോകകപ്പ് സന്നാഹം; ഇംഗ്ലണ്ടിനും പോർച്ചുഗലിനും തകർപ്പൻ ജയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഇറാനെ ആക്രമിച്ച് യു.എസ് യുദ്ധക്കപ്പല്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/06/2026 World Iran USA War 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടണ്‍ – ഹോര്‍മുസ് കടലിടുക്കില്‍ ഒരു യു.എസ് യുദ്ധക്കപ്പല്‍ ഹൈപ്പര്‍സോണിക് മിസൈല്‍ ഉപയോഗിച്ച് ഇറാന്‍ ആക്രമിച്ചതായി ഇസ്രായിലി പത്രമായ യെദിയോത്ത് അഹരോനോത്ത് റിപ്പോര്‍ട്ട് ചെയ്തു. കപ്പലിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. നാശനഷ്ടത്തിന്റെ വ്യാപ്തിയോ ആക്രമണത്തിന്റെ സ്വഭാവമോ സംബന്ധിച്ച വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിട്ടില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ഇതുവരെ സംഭവത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. ഹോര്‍മുസ് കടലിടുക്കില്‍ യു.എസ് യുദ്ധക്കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന ഇറാന്റെ അവകാശവാദം തെറ്റാണെന്ന് യു.എസ് സൈന്യം പ്രസ്താവിച്ചു. വാണിജ്യ കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്നത് തുടരുന്നതായും യു.എസ് സൈന്യം കൂട്ടിച്ചേര്‍ത്തു.

    ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് സേനയും യു.എസ് സേനയും തമ്മില്‍ ഹോര്‍മുസ് കടലിടുക്കില്‍ നേരിട്ടുള്ള ഏറ്റുമുട്ടല്‍ നടന്നതായി ഇറാന്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു. ഏറ്റുമുട്ടലിന്റെ ഫലത്തെ കുറിച്ചോ നഷ്ടങ്ങളുടെ വ്യാപ്തിയെ കുറിച്ചോ ഇരുപക്ഷവും ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഗള്‍ഫ് ഉള്‍ക്കടലില്‍ യു.എസ്, ഇറാന്‍ സൈന്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടന്നതായി ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ മെഹറും റിപ്പോര്‍ട്ട് ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അസലുയെക്ക് സമീപമുള്ള സൗത്ത് പാര്‍സ് ഗ്യാസ് ഫീല്‍ഡിലെ പെട്രോകെമിക്കല്‍ പ്ലാന്റ് ലക്ഷ്യമിട്ട് യു.എസ് ആക്രമണം നടത്തിയതായി ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നീം വ്യക്തമാക്കി. സൗത്ത് പാര്‍സ് ഫീല്‍ഡ് ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ഫീല്‍ഡും ഇറാന്റെ ഊര്‍ജ മേഖലയുടെയും സമ്പദ്വ്യവസ്ഥയുടെയും മൂലക്കല്ലുമാണ്.

    തെക്കന്‍ ഇറാനിലെ ബുഷെഹര്‍ പ്രവിശ്യയിലെ അസലുയെ മേഖലയില്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജീവമാക്കിയതായി ഇറാന്‍ ടെലിവിഷനും അറിയിച്ചു.തെക്കന്‍ ഇറാനിലെ ബന്ദര്‍ അബ്ബാസ് വിമാനത്താവളത്തിന് സമീപമുള്ള ഒരു സൈനിക താവളത്തിന് സമീപം നിരവധി സ്ഫോടനങ്ങള്‍ കേട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ ഇറാനിലെ യു.എസ് ആക്രമണങ്ങളുടെ ലക്ഷ്യങ്ങളില്‍ ഡ്രോണ്‍ നിയന്ത്രണ യൂണിറ്റുകള്‍, കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ യൂണിറ്റുകള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ആക്സിയോസ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    us attack iran
    Latest News
    കുവൈറ്റിന് നേരെ മിസൈൽ-ഡ്രോൺ ആക്രമണം: വ്യോമപ്രതിരോധ സംവിധാനം തകർത്തു; വ്യോമപാത അടച്ചു
    11/06/2026
    ദുബായ് എമിറേറ്റ്‌സ് റോഡ് അപകടം: ഇരകളുടെ കുടുംബങ്ങള്‍ക്ക് സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
    11/06/2026
    ഇറാനെ ആക്രമിച്ച് യു.എസ് യുദ്ധക്കപ്പല്‍
    11/06/2026
    ആക്രമണങ്ങള്‍ നിര്‍ത്താന്‍ ഇറാന്‍ ആവശ്യപ്പെട്ടതായി ട്രംപ്
    11/06/2026
    ലോകകപ്പ് സന്നാഹം; ഇംഗ്ലണ്ടിനും പോർച്ചുഗലിനും തകർപ്പൻ ജയം
    11/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.