Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, October 8
    Breaking:
    • ഇറാനെതിരെ ശക്തമായ സൈനിക ആക്രമണത്തിന് അമേരിക്ക ഒരുങ്ങുന്നു; യു.എസ് സെൻട്രൽ കമാൻഡിന് പെന്റഗൺ നിർദേശം
    • റിയാദ്, അബഹ വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം: ഹൂത്തി കേന്ദ്രങ്ങളിൽ തിരിച്ചടിച്ച് സഖ്യസേന
    • ഖത്തറിന് സമീപം എണ്ണ ടാങ്കറിന് നേരെ ആക്രമണം: ജീവനക്കാർക്ക് പരിക്ക്
    • കുവൈത്തിൽ ബസ് അപകടം: 22 തൊഴിലാളികൾക്ക് പരിക്ക്
    • ഗാസയിലെ വംശഹത്യ അവസാനിച്ചിട്ടില്ല; ‘ഗ്രേറ്റർ ഇസ്രായേൽ’ പദ്ധതി പ്രാദേശിക രാജ്യങ്ങൾ ഗൗരവമായി കാണണം: ഫ്രാൻസെസ്‌ക അൽബനീസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Middle East

    ഇറാനെതിരെ ശക്തമായ സൈനിക ആക്രമണത്തിന് അമേരിക്ക ഒരുങ്ങുന്നു; യു.എസ് സെൻട്രൽ കമാൻഡിന് പെന്റഗൺ നിർദേശം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/10/2026 Middle East War World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടൺ- ഇറാനെതിരെ വലിയ തോതിലുള്ള സൈനിക ആക്രമണം പുനരാരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ അന്തിമമാക്കാൻ അമേരിക്കൻ പ്രതിരോധ മന്ത്രാലയം (പെന്റഗൺ) യു.എസ് സെൻട്രൽ കമാൻഡിന് നിർദേശം നൽകി. യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ മാധ്യമമായ ‘ആക്‌സിയോസ്’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിലവിൽ ആക്രമണ തീയതി നിശ്ചയിച്ചിട്ടില്ലെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ടെങ്കിലും, പെന്റഗണിന്റെ നീക്കങ്ങൾ യുദ്ധ സാധ്യത വർധിപ്പിക്കുന്നു.
    ഇറാന്റെ ഊർജ സംഭരണ ശൃംഖലകൾ, അടിസ്ഥാന സൗകര്യങ്ങൾ, ആണവ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടാകും പ്രധാന ആക്രമണങ്ങളെന്നാണ് സൂചന. ഇറാനെതിരെ യുദ്ധത്തിന് ട്രംപ് ഉത്തരവിട്ടാൽ ഇസ്രായേലും അമേരിക്കയ്‌ക്കൊപ്പം പങ്കാളിയാകാൻ സാധ്യതയുണ്ട്. ഇറാനുമായി ബന്ധപ്പെട്ട എല്ലാ സൈനിക ഓപ്ഷനുകളും എപ്പോൾ വേണമെങ്കിലും പ്രസിഡന്റ് ട്രംപിന്റെ പരിഗണനയിലുണ്ടെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളും സ്ഥിരീകരിച്ചു.
    മേഖലയിലെ സംഘർഷങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള ആശയവിനിമയം ഊർജിതമായിട്ടുണ്ട്. ദിവസങ്ങൾക്കിടെ രണ്ടാം തവണയാണ് ഇരുവരും ഫോണിൽ ചർച്ച നടത്തുന്നത്. യുദ്ധ സാഹചര്യങ്ങളും അനുബന്ധ സംഭവവികാസങ്ങളും വിലയിരുത്താൻ യു.എസ് ദേശീയ സുരക്ഷാ കൗൺസിൽ ദിവസങ്ങൾക്ക് മുമ്പ് ക്യാമ്പ് ഡേവിഡിൽ അടിയന്തര യോഗം ചേർന്നിരുന്നു.
    ഹോർമൂസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര സമുദ്ര ഗതാഗതത്തിന് നേരെ ഇറാൻ ആക്രമണങ്ങൾ ശക്തമാക്കിയതാണ് പെട്ടെന്നുള്ള സൈനിക നീക്കത്തിന് അമേരിക്കയെ പ്രേരിപ്പിച്ചത്. സുപ്രധാന ജലപാതയിലെ കപ്പലുകൾക്കും എണ്ണ ടാങ്കറുകൾക്കും നേരെയുണ്ടാകുന്ന ഭീഷണി ആഗോള ഊർജ വിതരണത്തെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. വരാനിരിക്കുന്ന ഇടക്കാല കോൺഗ്രസ് തെരഞ്ഞെടുപ്പിന് മുമ്പ് ഇറാൻ വിഷയത്തിലും പെട്രോൾ വിലവർധനവിലും വ്യക്തമായ തീരുമാനമുണ്ടാക്കാൻ ട്രംപ് ആഗ്രഹിക്കുന്നുണ്ടെന്നും, പെന്റഗൺ ഇതിനായുള്ള ഓപ്ഷനുകൾ തയ്യാറാക്കുകയാണെന്നും ‘ദി അറ്റ്ലാന്റിക്’ റിപ്പോർട്ട് ചെയ്തു. ആണവ വിഷയത്തിൽ യു.എസും ഇറാനും തമ്മിലുള്ള ചർച്ചകൾ പൂർണ്ണമായി വഴിമുട്ടിയ പശ്ചാത്തലത്തിലാണ് മേഖല വീണ്ടും ഒരു യുദ്ധമുനമ്പിലേക്ക് നീങ്ങുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    pentagon US WARCRAFT
    Latest News
    ഇറാനെതിരെ ശക്തമായ സൈനിക ആക്രമണത്തിന് അമേരിക്ക ഒരുങ്ങുന്നു; യു.എസ് സെൻട്രൽ കമാൻഡിന് പെന്റഗൺ നിർദേശം
    08/10/2026
    റിയാദ്, അബഹ വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം: ഹൂത്തി കേന്ദ്രങ്ങളിൽ തിരിച്ചടിച്ച് സഖ്യസേന
    08/10/2026
    ഖത്തറിന് സമീപം എണ്ണ ടാങ്കറിന് നേരെ ആക്രമണം: ജീവനക്കാർക്ക് പരിക്ക്
    08/10/2026
    കുവൈത്തിൽ ബസ് അപകടം: 22 തൊഴിലാളികൾക്ക് പരിക്ക്
    08/10/2026
    ഗാസയിലെ വംശഹത്യ അവസാനിച്ചിട്ടില്ല; ‘ഗ്രേറ്റർ ഇസ്രായേൽ’ പദ്ധതി പ്രാദേശിക രാജ്യങ്ങൾ ഗൗരവമായി കാണണം: ഫ്രാൻസെസ്‌ക അൽബനീസ്
    08/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.