വാഷിംഗ്ടൺ ∙ ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്തതിനും ഹമാസിനെ പിന്തുണയ്ക്കുന്നതായി ആരോപിക്കപ്പെട്ട പ്രവർത്തനങ്ങൾക്കും 2025-ൽ 300-ലേറെ വിദ്യാർഥി വിസകൾ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റദ്ദാക്കിയതെന്ന് ഫോക്സ് ന്യൂസ് ഡിജിറ്റൽ റിപ്പോർട്ട് ചെയ്തു.
ഈ വർഷം 6,000 ലേറെ വിദ്യാർഥി വിസകൾ റദ്ദാക്കി. കാലാവധി കഴിഞ്ഞ് താമസിക്കൽ, ആക്രമണം, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾക്കും വിസകൾ റദ്ദാക്കപ്പെട്ടിട്ടുണ്ട്. ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളുടെ അവസ്ഥ ഭരണകൂടം പുനഃപരിശോധിക്കുന്നുണ്ടെന്ന് അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ പറഞ്ഞു.
വിസ റദ്ദാക്കല്‍ തീരുമാനങ്ങള്‍ ഉചിതമായ നടപടിക്രമങ്ങളുടെ ലംഘനമാണെന്ന് ഡെമോക്രാറ്റുകള്‍ പറഞ്ഞു. ബൈഡൻ ഭരണകാലത്ത് 16,000 വിദ്യാർഥി വിസകൾ മാത്രമാണ് റദ്ദാക്കിയത്, എന്നാൽ ട്രംപ് ഭരണകൂടം 2025 അവസാനത്തോടെ 40,000 വിസകൾ റദ്ദാക്കുമെന്നാണ് കണക്കാക്കുന്നത്.