ലണ്ടൻ– യു കെയിലെത്തുന്ന ഇന്ത്യൻ സന്ദർശകർക്കുൾപ്പെടെയുള്ളവർക്ക് ഇ-വിസ നിർബന്ധമാക്കി. പാസ്പോർട്ടിൽ ഉണ്ടായിരുന്ന വിസ സ്റ്റിക്കറുകൾക്ക് പകരമാണ് ഇലക്ട്രോണിക് വിസ നിർബന്ധമാക്കുന്നത്. കടലാസ് വിസ കഴിഞ്ഞ ദിവസത്തോടെ അവസാനിപ്പിച്ചതിനാൽ തന്നെ ഇനി ഇ-വിസ ഇല്ലാതെ വിമാനത്തിൽ കയറ്റില്ല.
അപേക്ഷ അംഗീകരിച്ചാൽ ഇമെയിൽ വഴി അറിയിപ്പ് ലഭിക്കും. യുകെ വിസാസ് ആൻഡ് എമിഗ്രേഷൻ (യുകെവിഐ) അക്കൗണ്ട് ഉണ്ടാക്കുകയും ഇതുപയോഗിച്ച് ഇ-വിസ ഡൗൺലോഡ് ചെയ്യുകയും വേണം. നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്യാത്തതും തിരിമറി സാധ്യത ഇല്ലാത്തതുമായ ഈ രീതി പൂർണമാകുന്നതോടെ യു കെയിലേക്കുള്ള യാത്ര എളുപ്പമാകുമെന്ന് കുടിയേറ്റ, പൗരത്വ മന്ത്രി മൈക്ക് ടാപ് വ്യക്തമാക്കി. വിസ രഹിത യാത്ര അനുവദിച്ചിട്ടുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ ഉണ്ടായിരിക്കണം



