തെഹ്‌റാന്‍: ഇറാനില്‍ രണ്ട് സുപ്രിംകോടതി ജഡ്ജിമാര്‍ വെടിയേറ്റ് മരിച്ചു. മറ്റൊരു ജഡ്ജിക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുപ്രിംകോടതിക്ക് പുറത്ത് ജഡ്ജിമാര്‍ക്ക് നേരെ വെടിവെച്ച ശേഷം അക്രമിയും സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. ഒരു ജഡ്ജിയുടെ അംഗരക്ഷകനും വെടിയേറ്റു.
ജഡ്ജിമാരായ ആയത്തുല്ല മൊഹമ്മദ് മൊഗീസെ, ഹൊജാതുസ്‌ലം അലി റസിനി എന്നിവരാണ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ തടവുകാരുടെ വിചാരണക്ക് നേതൃത്വം നല്‍കിയയാളാണ് മൊഹമ്മദ് മൊഗീസെ.
അതേസമയം, കൊലപാതകത്തിന് പിന്നിലെ കാരണം അറിവായിട്ടില്ല. അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്ന് ദിവസം മുമ്പ് കുര്‍ദിഷ് വനിതാ ആക്റ്റിവിസ്റ്റ് പക്ഷാന്‍ അസീസിയുടെ വധശിക്ഷ ഇറാന്‍ സുപ്രിംകോടതി ശരിവെച്ചിരുന്നു. ഈ വിധിക്കെതിരെ ഐക്യരാഷ്ട്ര സഭയടക്കം രംഗത്തുവന്നിരുന്നു.