തെല്‍അവീവ്: ഗാസ വെടിനിര്‍ത്തല്‍ കരാറില്‍ പ്രതിഷേധിച്ച് ഇസ്രായിലി മന്ത്രിസഭയില്‍ നിന്ന് മൂന്നു മന്ത്രിമാര്‍ രാജിവച്ചു. ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ പേരില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാരില്‍ നിന്ന് തങ്ങളുടെ നേതാവും മറ്റ് രണ്ട് പാര്‍ട്ടി മന്ത്രിമാരും രാജിവച്ചതായി, തീവ്ര വലതുപക്ഷ ഇസ്രായിലി ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗവീറിന്റെ നേതൃത്വത്തിലുള്ള ജൂത പവര്‍ (ഒട്സ്മ യെഹൂദിറ്റ്) പാര്‍ട്ടി അറിയിച്ചു. പാര്‍ട്ടി ഇനി ഭരണ സഖ്യത്തിന്റെ ഭാഗമല്ല. പക്ഷേ, നെതന്യാഹു സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കില്ലെന്ന് ഒട്സ്മ യെഹൂദിറ്റ് പാര്‍ട്ടി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group