Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 23
    Breaking:
    • ആര്യാടന്‍ മുഹമ്മദിന്റെ സഹോദരന്‍ ആര്യാടന്‍ മമ്മു അന്തരിച്ചു
    • 25 ലക്ഷം രൂപയുടെ ജെസിബി സാഹിത്യ പുരസ്കാരം ഇനിയില്ല
    • ബലാല്‍ത്സംഗം, അക്രമം, ഭീകരവാദം; സ്ത്രീകള്‍ ഒറ്റയ്ക്ക് ഇന്ത്യയിലേക്ക് പോകരുതെന്ന് യുഎസിന്റെ ജാഗ്രതാ നിര്‍ദേശം
    • കാട്ടുപോത്തു വന്നു, ജനം ക്ഷമിച്ചു, സാംസ്‌കാരിക നായകര്‍ വന്നു, ജനം പ്രതികരിച്ചു;വൈറലായി നടന്‍ ജോയ് മാത്യുവിന്റെ പ്രതികരണം
    • നിലമ്പൂരില്‍ പ്രചാരണത്തിനെത്തിയ സാംസ്‌കാരിക നായകര്‍ക്ക് തിരിച്ചടിയായി തെരഞ്ഞെടുപ്പ് ഫലം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»World

    കളി അവസാനിച്ചിട്ടില്ല, സമ്പുഷ്ടീകരിച്ച യുറേനിയത്തിന് ഒരു പോറല്‍ പോലും സംഭവിച്ചിട്ടില്ല – ഇറാന്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/06/2025 World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    'അമേരിക്കയുടെ മറുമുഖം കണ്ടു'; ഇനി ചർച്ചയ്ക്കില്ലെന്ന് ഇറാൻ
    അമേരിക്കയുമായി ഇനി ചർച്ചയില്ലെന്ന് ഇറാൻ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഇറാനില്‍ ഭരണ മാറ്റത്തെ കുറിച്ച് സൂചന നല്‍കി ട്രംപ്

    തെഹ്‌റാന്‍ – കളി അവസാനിച്ചിട്ടില്ലെന്നും തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തിന് ഒരു പോറല്‍ പോലും സംഭവിച്ചിട്ടില്ലെന്നും ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ ഉപദേഷ്ടാവ് അലി ഷംഖാനി പറഞ്ഞു. മൂന്ന് ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയിട്ടും ഇറാന്‍ ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം നിലനിര്‍ത്തുന്നുണ്ട്. ആണവ കേന്ദ്രങ്ങള്‍ നശിപ്പിക്കപ്പെട്ടാലും, കളി അവസാനിച്ചിട്ടില്ല. സമ്പുഷ്ടീകരിച്ച യുറേനിയം, പ്രാദേശിക അറിവ്, രാഷ്ട്രീയ ഇച്ഛാശക്തി എന്നിവ നിലനില്‍ക്കും. രാഷ്ട്രീയവും പ്രവര്‍ത്തനപരവുമായ സംരംഭം ഇപ്പോള്‍ ബുദ്ധിപൂര്‍വം കളിക്കുകയും അന്ധമായ ആക്രമണങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്ന കക്ഷിയുടെ (ഇറാന്‍) പക്കലുണ്ട്. ആശ്ചര്യങ്ങള്‍ തുടരുമെന്നും അലി ഷംഖാനി എക്‌സ് പ്ലാറ്റ്‌ഫോമില്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനില്‍ ഭരണമാറ്റത്തെ കുറിച്ച സൂചന നല്‍കി. നിലവിലെ ഇറാന്‍ ഭരണകൂടത്തിന്റെ നിലനില്‍പ് ചോദ്യം ചെയ്തുകൊണ്ടും ഇറാന്റെ മഹത്വം പുനഃസ്ഥാപിക്കുന്നതില്‍ നിലവിലെ ഇറാന്‍ ഭരണകൂടം പരാജയപ്പെട്ടുവെന്ന് അവകാശപ്പെട്ടുകൊണ്ടും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശ്രദ്ധേയമായ പ്രസ്താവന നടത്തി. ഇറാനെ വീണ്ടും മഹത്തരമാക്കാന്‍ നിലവിലെ ഇറാന്‍ ഭരണകൂടത്തിന് കഴിയുന്നില്ലെങ്കില്‍, ഇറാന്‍ ഭരണകൂടത്തില്‍ എന്തുകൊണ്ട് മാറ്റം സംഭവിക്കുന്നില്ല? – പ്രകോപനപരമായ പ്രസംഗത്തില്‍ ട്രംപ് പറഞ്ഞു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങളും മേഖലയിലെ രാഷ്ട്രീയ, സൈനിക സമ്മര്‍ദങ്ങളും ഇറാന്‍ നേതൃത്വത്തിന്റെ ഭാവിയെ കുറിച്ച അന്താരാഷ്ട്ര ചര്‍ച്ചകളും വര്‍ധിക്കുന്നതിനിടെയാണ് ട്രംപിന്റെ പുതിയ പ്രസ്താവന.


    അതിനിടെ, ഇറാന്‍ സൈന്യത്തിന്റെ 71 -ാം കവചിത ബ്രിഗേഡിന്റെ കമാന്‍ഡറായ കേണല്‍ അലി ഹുസൈന്‍ മുഹമ്മദി കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായില്‍ വ്യോമാക്രമണത്തിലാണ് മുഹമ്മദി കൊല്ലപ്പെട്ടതെന്ന് ഇറാനിലെ ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയതിനു പിന്നാലെ മധ്യ ഇറാനിലെ യസ്ദ് പ്രവിശ്യയിലെ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഞായറാഴ്ച ഇസ്രായില്‍ സൈന്യവും വ്യോമാക്രമണം നടത്തി. ഈ ആക്രമണത്തിലാണ് കേണല്‍ അലി ഹുസൈന്‍ മുഹമ്മദി കൊല്ലപ്പെട്ടത്. ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണത്തില്‍ പങ്കെടുത്ത യു.എസ് യുദ്ധവിമാനങ്ങള്‍ ഇറാനിലെ ലക്ഷ്യങ്ങളിലേക്കുള്ള യാത്രാമധ്യേ സിറിയയുടെയും ഇറാഖിന്റെയും വ്യോമാതിര്‍ത്തിക്ക് മുകളിലൂടെ പറന്നതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran israel war
    Latest News
    ആര്യാടന്‍ മുഹമ്മദിന്റെ സഹോദരന്‍ ആര്യാടന്‍ മമ്മു അന്തരിച്ചു
    23/06/2025
    25 ലക്ഷം രൂപയുടെ ജെസിബി സാഹിത്യ പുരസ്കാരം ഇനിയില്ല
    23/06/2025
    ബലാല്‍ത്സംഗം, അക്രമം, ഭീകരവാദം; സ്ത്രീകള്‍ ഒറ്റയ്ക്ക് ഇന്ത്യയിലേക്ക് പോകരുതെന്ന് യുഎസിന്റെ ജാഗ്രതാ നിര്‍ദേശം
    23/06/2025
    കാട്ടുപോത്തു വന്നു, ജനം ക്ഷമിച്ചു, സാംസ്‌കാരിക നായകര്‍ വന്നു, ജനം പ്രതികരിച്ചു;വൈറലായി നടന്‍ ജോയ് മാത്യുവിന്റെ പ്രതികരണം
    23/06/2025
    നിലമ്പൂരില്‍ പ്രചാരണത്തിനെത്തിയ സാംസ്‌കാരിക നായകര്‍ക്ക് തിരിച്ചടിയായി തെരഞ്ഞെടുപ്പ് ഫലം
    23/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version